Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ-​ക​ച്ച​വ​ടം ഇ​നി...

ഇ-​ക​ച്ച​വ​ടം ഇ​നി പൊ​ളി​ക്കും; വ​രു​ന്നു 'ലോ​ക്ക​ൽ ഷോ​പ്പി'

text_fields
bookmark_border
ഇ-​ക​ച്ച​വ​ടം ഇ​നി പൊ​ളി​ക്കും; വ​രു​ന്നു ലോ​ക്ക​ൽ ഷോ​പ്പി
cancel

മ​ല​പ്പു​റം: ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ ചെ​റു​ക്കാ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രം​ഗ​ത്ത്. ജി​ല്ല​യി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ഏ​കോ​പി​പ്പി​ച്ച്​ 'ലോ​ക്ക​ൽ ഷോ​പ്പി' ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വി​പു​ല​മാ​യ ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്​ ക​ട​ക്കു​ക​യാ​ണ്​ വ്യാ​പാ​രി കൂ​ട്ടാ​യ്​​മ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള ക​ച്ച​വ​ട രീ​തി നി​ല​നി​ർ​ത്തി​കൊ​ണ്ടാ​ണ്​ പു​തി​യ മു​ന്നേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

ലോ​ക്ക​ൽ ഷോ​പ്പി​യു​ടെ സോ​ഫ്റ്റ് വെ​യ​ർ എ​ടു​ക്കു​ന്ന ഓ​രോ ക​ട​ക്കാ​ര​നും അ​വ​രു​ടെ ക​ട​യി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ഡ് ചെ​യ്യാ​നും വി​ല നി​ശ്ച​യി​ക്കാ​നും ഡി​സ്കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളും കൊ​ടു​ത്ത്​ ഒാ​ൺ​ലൈ​ൻ ആ​പ്പി​ലൂ​ടെ ക​ച്ച​വ​ടം ന​ട​ത്താ​നും സാ​ധി​ക്കും. ഉ​പ​ഭോ​ക്താ​വി​ന് അ​ദ്ദേ​ഹം സ്ഥി​രം വാ​ങ്ങു​ന്ന ക​ട​യി​ൽ​നി​ന്നു​ത​ന്നെ ആ​പ്പി​ലൂ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാം.

ക​ട​യി​ലെ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ലോ​ക്ക​ൽ ഷോ​പ്പി സോ​ഫ്റ്റ് വെ​യ​റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ണാ​നും വാ​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​യി​ൽ ക​യ​റാ​തെ ത​ന്നെ ഉ​പ​ഭോ​ക്താ​വി​ന് സ്വ​ന്ത​മാ​യി എ​ടു​ത്ത് കൊ​ണ്ടു പോ​കാ​നും കൂ​ടാ​തെ ഹോം ​ഡെ​ലി​വ​റി​ക്കു​ള്ള സൗ​ക​ര്യ​വു​മൊ​രു​ക്കും. തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്​ പ​ദ്ധ​തി ആ​ദ്യ​മാ​യി തു​ട​ങ്ങി​യ​ത്. മ​ല​പ്പു​റ​ത്ത്​ വ്യാ​പാ​ര സം​ഘ​ട​ന​യു​മാ​യി ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ക​മ്പ​നി ക​രാ​റി​ലെ​ത്തി​യ​ത്​. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പൊ​ഴി​കെ ഹോ​ട്ട​ലു​ക​ൾ, പ​ല​ച​ര​ക്ക്, ഫ്രൂ​ട്സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ൻ​സി, ഫേ​ബ്രി​ക്സ് തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പെ​ടു​ത്താ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഓ​രോ 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലും ഓ​ർ​ഡ​ർ ല​ഭി​ച്ച് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന​കം ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളാ​യ​ കു​ഞ്ഞാ​വു ഹാ​ജി, കു​ഞ്ഞു മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് ക​ള​പ്പാ​ട​ൻ, ലോ​ക്ക​ൽ​ഷോ​പ്പി ഡ​യ​റ​ക്ട​ർ റി​േ​ൻ​റാ ഞെ​രി​ഞ്ഞ​പ്പി​ള്ളി, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ബൈ​ജു വൈ​ദ്യ​ക്കാ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:merchante-market
News Summary - e-market; Upcoming ‘Local Shope’
Next Story