കാടുകയറാതെ ആന; കോടാലിപ്പൊയിലില് വ്യാപക കൃഷി നാശം
text_fieldsഎടക്കര: വനാതിര്‍ത്തിയില്‍ തമ്പടിച്ച കൊലയാളി ആന പോത്തുകല്ല് കോടാലിപ്പൊയില്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു. വെള്ളിയാഴ്ച രാത്രി കാടിറങ്ങിയെത്തിയ ആന കോടാലിപ്പൊയില്‍ വെറ്റിലക്കൊല്ലിയിലെ ആനപ്പട്ടത്ത് അബുവിന്റെ തോട്ടത്തില്‍ വ്യാപകമായി നാശം വിതച്ചു.
അബുവിന്റെ തോട്ടത്തില്‍ മുപ്പതോളം കമുകുകളും നൂറ്റമ്പതില്പരം വാഴകളുമാണ് നശിപ്പിച്ചത്. കാട്ടാനയെ തുരത്താനുള്ള ശ്രമത്തില്‍ ഓലപ്പടക്കം പൊട്ടി അബുവിന്റെ മകന് ഷംസുദ്ദീന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വനാതിര്‍ത്തിയില്‍ വനംവകുപ്പും കൃഷിയിടത്തില്‍ കര്‍ഷകരും സ്ഥാപിച്ച ഫെന്‍സിങ്ങുകള്‍ തകര്‍ത്താണ് ആന വിളകള്‍ നശിപ്പിക്കാനെത്തിയത്.
ഫെന്‍സിങ്ങിന് മുകളിലേക്ക് മരങ്ങള്‍ മറിച്ചിട്ട ആന സമീപമുള്ള തോട്ടിലൂടെ ഇറങ്ങിക്കടന്നാണ് കൃഷിയിടത്തിലേക്ക് പ്രവേശിച്ചത്. പത്തെണ്ണം അടങ്ങിയ കൂട്ടത്തില്‍നിന്ന് വേറിട്ടാണ് ഈ ആനയുടെ സഞ്ചാരം. കഴിഞ്ഞമാസം മേലേ ചെമ്പന്‍കൊല്ലിയില്‍ പാലക്കാട്ട് തോട്ടത്തില്‍ ജോസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയാണിതെന്ന് കര്‍ഷകര്‍ പറയുന്നു. ആക്രമണകാരിയായ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ അടിയന്തര നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.