മുണ്ടേരി വനത്തിലെ ആദിവാസികളെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല –യൂത്ത് കോണ്‍ഗ്രസ്
text_fieldsഎടക്കര: മുണ്ടേരി വനത്തിലെ ആദിവാസികളെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ കണ്ണുതുറക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മുണ്ടേരി ചാലിയാര്‍ പുഴയില്‍ പ്രതീകാത്മക മനുഷ്യപ്പാലം തീര്‍ത്തു. പ്രതിഷേധ പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
പാലമില്ലാത്തതിനാല്‍ ചാലിയാര്‍ പുഴയുടെ അക്കരെ വനത്തിനുള്ളിലെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ തുടങ്ങിയ നാല് പ്രാക്തന ഗോത്രവിഭാഗ കോളനികളില്‍ വൈദ്യസഹായംപോലും കിട്ടാതെ കാലങ്ങളായി കടുത്ത ദുരിതത്തിലാണ്. ഗര്‍ഭിണികളും രോഗികളും വൃദ്ധരുമായവര്‍ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നതും, പുഴയോരങ്ങളില്‍ പ്രസവിക്കുന്നതും സര്‍വ സാധാരണമാണ്.
2019ലെ പ്രളയത്തിലാണ് ഇരുട്ടുകുത്തിയില്‍ ആദിവാസികളുടെ ഏക ആശ്രയമായ നടപ്പാലം ഒലിച്ചുപോയത്. പാലം പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് പി. നിഷാദ് അധ്യക്ഷത വഹിച്ചു.
കെ.ടി. നഷീദ്, പി.എസ്. ബിനേഷ്, കെ.സി. ഷാഹുല്‍ ഹമീദ്, എം.എ. മുജീബ്, പി. അര്ജുന്, സുലൈമാന്‍ കാട്ടിപ്പടി, അമീര്‍, അനീഷ് കരുളായി, റിയാസ് എടക്കര എന്നിവര്‍ സംസാരിച്ചു. പി.എന്‍. കവിത, മൂര്‍ഖന്‍ മാനു, ഇസ്ഹാഖ് ആലായി, അജേഷ്, ഫൈസല്‍ മെസി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.