കവളപ്പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അനീഷിെൻറ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയുടെ കരുതൽ
text_fieldsഎടക്കര (മലപ്പുറം): കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് പൊലിഞ്ഞ മങ്ങാട്ടുതൊടിക അനീഷിെൻറ ഭാര്യ അശ്വതി സുകുമാരന്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തിരൂര്‍ സബ് ട്രഷറിയില്‍ ഓഫിസ് അറ്റൻഡറായാണ് നിയമനം.
2019 ആഗസ്റ്റ് എട്ടിന് രാത്രി കവളപ്പാറ മുത്തപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പ്രദേശവാസിയായ മങ്ങാട്ടുതൊടി അനീഷ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് സ്ഥലം എം.എല്‍.എ പി.വി. അന്‍വര്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് ആറുമാസം മുമ്പ് അശ്വതിക്ക് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ചെറിയ കുട്ടികള്‍ ഉള്ളതിനാല്‍ യാത്രാസൗകര്യം പരിഗണിച്ച് മലപ്പുറത്തേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷയും നല്‍കിയിട്ടുണ്ട്. എട്ടുവയസ്സുകാരനായ മകന് അതുല്‍, സഹോദരന് അശ്വിന്, സഹോദര ഭാര്യ, സി.പി.എം വെള്ളിമുറ്റം ബ്രാഞ്ച് സെക്രട്ടറി ജോസ് എന്നിവര്‍ക്കൊപ്പമാണ് അശ്വതി വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിക്കാനെത്തിയത്.
അനീഷിെൻറ മരണത്തെത്തുടര്‍ന്ന് അശ്വതിയും രണ്ട് മക്കളും വെള്ളിമുറ്റത്തുള്ള പിതാവ് ആച്ചക്കോട്ടില്‍ സുകുമാരനൊപ്പമാണ് ഇപ്പോള്‍ താമസം. സിമൻറ് വ്യാപാരിയായിരുന്ന അനീഷിെൻറ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് വീട് നിര്‍മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.