കരടിയുടെ സാന്നിധ്യം: മൂത്തേടം കല്ക്കുളത്ത് തിരച്ചില്‍ നടത്തി
text_fieldsഎടക്കര: കരടിയുടെ സാന്നിധ്യം കണ്ടെത്തിയ മൂത്തേടം കല്ക്കുളത്ത് വനപാലകരും നാട്ടുകാരും തിരച്ചില്‍ നടത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് നെല്ലിക്കുത്ത് കല്‍ക്കുളം പ്രദേശത്തിെൻറ വിവിധ ഭാഗങ്ങളില്‍ കരടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് കല്‍ക്കുളം പൗരസമിതി അറിയിച്ചതിനെ തുടര്‍ന്ന് വനം ദ്രുതകര്‍മ സേന സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ നെല്ലിക്കുത്ത് പച്ചിലപ്പാടം സൊസൈറ്റിക്ക് സമീപമുള്ള കിഴക്കേ പനയന്നാമുറിയില്‍ സോളമെൻറ പൊളിച്ചിട്ട തറവാട്ട് വീട്ടിലാണ് കരടിയെ ആദ്യമായി കണ്ടത്. ആളുകള്‍ കൂടിയതോടെ തൊട്ടടുത്തുള്ള കോഴിഫാമിലൂടെ കുന്നിന്മുകളിലേക്ക് കയറി ചക്കരക്കാടന് കുന്ന് ഭാഗത്തേക്ക് കടക്കുകയായിരുന്നു.
ഇതിനിടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സ്ഥാപിച്ച തേനീച്ച പെട്ടികള്‍ തട്ടിമറിച്ചിടുകയും ചെയ്തു. പഞ്ചായത്തംഗം ടി. അനീഷും ഭാര്യയും അടക്കം കൂടുതല്‍ ആളുകള്‍ കരടിയെ കണ്ടതോടെ പ്രദേശവാസികള്‍ക്ക് ഭീതിയായി. വ്യാഴാഴ്ച വൈകിട്ട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.എന്‍. രാകേഷിെൻറ നേതൃത്വത്തില്‍ ആര്.ആര്.ടി സംഘവും പടുക്ക ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ടി. രഘുലാലിെൻറ നേതൃത്വത്തിലുള്ള വനപാലകരും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ടി. റെജിയും പൗരസമിതി അംഗങ്ങളും പ്രദേശത്തെ കുന്നിന് മുകളിലും മറ്റും പരിശോധന നടത്തി. എന്നാല്‍, കരടിയെ കണ്ടെത്താനായില്ല.
ഒടുവില്‍ ഇനിയും കരടിയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ആ ഭാഗങ്ങളില്‍ കെണി സ്ഥാപിക്കാമെന്ന് ആര്.ആര്.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.എന്‍. രാകേഷ് അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ അബ്ദുല്‍ റഷീദ്, രഞ്ജിത്, ബി.എഫ്.ഒമാരായ രാജീവ്, കെ.പി. ശ്രീദീപ്, കെ.കെ. വിനോദ്, സ്നേക് മാസ്റ്റര്‍ സി.ടി. അബ്ദുല്‍ അസീസ്, ട്രൈബല്‍ വാച്ചര്‍ രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.