മുണ്ടേരി വനത്തിലെ ആദിവാസി കോളനികൾ സന്ദർശിച്ച് കലക്ടര്‍
text_fieldsഎടക്കര: പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി ഉള്‍വനത്തില്‍ സ്ഥിതി ചെയ്യുന്ന ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി കോളനികളില്‍ ജില്ല കലക്ടര്‍ വി.ആര്. വിനോദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. ഊരുകളിലെത്തിയ കലക്ടര്‍ക്ക് മുമ്പില്‍ കോളനിവാസികള്‍ മനസ്സ് തുറന്നു.
പല പരാതികള്‍ക്കും പരിഹാരവും കണ്ടാണ് കലക്ടര്‍ മടങ്ങിയത്. കോളനിവാസികളില്‍ ആധാര്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ ഇല്ലാത്തവര്‍ക്കായി കോളനിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. 2019ലെ പ്രളയത്തില്‍ തകര്‍ന്ന ഇരുട്ടികുത്തിക്കടവിലെ പാലം ഇതുവരെ പുനര്‍നിര്‍മിച്ചിട്ടില്ല. പാലം പുനര്‍നിര്‍മിക്കണമെന്ന് കോളനി നിവാസികള്‍ കലക്ടറോട് ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ. അരുണ്‍, അന്‍വര്‍ സാദത്ത്, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രീതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജന്, സെക്രട്ടറി എം.വി. മുംതാസ്, റവന്യൂ, വനംവകുപ്പ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, കെ.എസ്.ഇ.ബി, ജല അതോറിറ്റി, പദ്ധതി, പൊലീസ്, ഭക്ഷ്യവിതരണം തുടങ്ങിയ വകുപ്പ് അധികൃതരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.