അബ്ദുറഹ്മാന് മൗലവി; ഓത്തുപള്ളിയിൽനിന്ന് സാമൂഹികപരിഷ്കരണ രംഗത്തെത്തിയ പണ്ഡിതൻ
text_fieldsഎടക്കര: അധഃസ്ഥിതരുടെ ഉന്നമനത്തിനും സാമൂഹിക തിന്മകള്ക്കുമെതിരെ തൂലിക ചലിപ്പിച്ച പണ്ഡിതനായിരുന്നു അന്തരിച്ച റാന്‍ഫെഡ് മൗലവി എന്ന പി.എ. അബ്ദുറഹ്മാന് മൗലവി.
പൂക്കോട്ടൂരിലെ പിലാക്കാടന്‍ സെയ്താലിയുടെയും പൂളക്കുന്നന്‍ പത്തോമയുടെയും മകനായി ജനിച്ച ഇദ്ദേഹം എടവണ്ണ ഒതായിയിലെ ഓത്തുപള്ളി അധ്യാപകനായാണ് ജീവിതമാരംഭിച്ചത്.
1962ലാണ് മൗലവി എടക്കരയിലെ പാലേമാട്ടെത്തുന്നത്. കുടിയേറ്റ പ്രദേശമായ ഏറനാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളികളുടെ യാതനകളും കഷ്ടതകളും മനസ്സിലാക്കിയ അദ്ദേഹം ഓത്തുപള്ളിയില്‍നിന്ന് പുറത്തുവന്നു. തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കൂടുതല്‍നാള്‍ പാര്‍ട്ടിയുമായി സഹകരിച്ച് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് വിദ്യാഭ്യാസരംഗത്ത് സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
1978ല്‍ വയോജന വിദ്യാഭ്യാസ പ്രചാരണഭാഗമായി പി.ടി. ഭാസ്കരപണിക്കര്‍, ശൂരനാട് കുഞ്ഞന്‍പിള്ള, പി.എന്‍. പണിക്കർ എന്നിവരുടെ നേതൃത്വത്തില്‍ 'കാന്‍ഫെഡ്' ജാഥ എടക്കരയിലെത്തിയതും മൗലവിക്ക് പ്രചോദനമായി. രാജ്യത്തുടനീളം സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് റാന്‍ഫെഡ് (ഗ്രാമീണ അനൗപചാരിക വിദ്യാഭ്യാസ സമിതി) രൂപവത്കരിച്ചായിരുന്നു പ്രവര്‍ത്തനം.
നിലമ്പൂര്‍ താലൂക്കിലെ പ്രാക്തന ഗോത്രവിഭാഗ കോളനികളിലായിരുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ആദിവാസികളെ സമരരംഗത്തിറക്കാനും കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും അദ്ദേഹത്തിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.