എടക്കര ബൈപ്പാസ് നിർമാണം; മൂന്ന് മാസത്തിനകം പൂർത്തിയാക്കും
text_fieldsഎടക്കര ബൈപ്പാസ് നിർമാണ പ്രവൃത്തി പി.വി. അൻവർ എം.എൽ.എ വിലയിരുത്തുന്നു
എടക്കര: എടക്കര ബൈപ്പാസ് നിർമാണം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. ബൈപ്പാസ് നിർമാണ പുരോഗതി എം.എൽ.എ വിലയിരുത്തി. കാലാവസ്ഥ പ്രതിസന്ധി ഇല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും. മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് എടക്കര കലാസാഗറിൽ നിന്നാരംഭിച്ച് മേനോൻപൊട്ടി കാറ്റാടി പുന്നപ്പുഴയോട് ചേർന്ന് പോകുന്ന മൂത്തേടം പഞ്ചായത്തിലേക്കുള്ള മലയോര ഹൈവേയിൽ ചേരുന്നതാണ് എടക്കര ബൈപ്പാസ്. സംസ്ഥാന സർക്കാർ നാല് കോടി 40 ലക്ഷം ഒന്നാംഘട്ടത്തിനും, രണ്ടുകോടി രണ്ടാംഘട്ടത്തിനും ഫണ്ടനുവദിച്ചിട്ടുണ്ട്. ബൈപ്പാസ് കടന്ന് പോകുന്ന സ്ഥലത്ത് രണ്ട് ചെറിയ പാലങ്ങൾ നിർമിച്ചു. റോഡിന്റെ സൈഡ് കെട്ടും നടന്ന് വരികയാണ്.
ഉയർന്ന ഭാഗത്ത് മണ്ണ് നീക്കി താഴ്ന്ന ഭാഗത്ത് മണ്ണ് ഫില്ല് ചെയ്യുന്ന പ്രവൃത്തിയുമാണ് പുരോഗമിക്കുന്നത്. കെ.എൻ.ജി റോഡായതിനാൽ കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിന് ചരക്ക് ലോറികൾ എടക്കര ടൗണിനെ ഗതാഗത കുരുക്കിൽവീർപ്പു മുട്ടിക്കുകയാണ്. ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ എടക്കരയിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺടാക്റ്റ് സൊസൈറ്റി അധികൃതരോട് പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.