Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2022 7:07 AM GMT Updated On
date_range 30 Jun 2022 7:07 AM GMTആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങിയ പ്രതി 19 വര്‍ഷത്തിന് ശേഷം പിടിയിൽ
text_fieldsbookmark_border
Listen to this Article
എടക്കര: വിവാഹത്തെത്തുടർന്നുള്ള ആദ്യരാത്രിയിൽ തന്നെ ഭാര്യയുടെ പണവും ആഭരണങ്ങളുമയി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങൾക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര പൊലീസിന്റെ പിടിയിലായത്.
മുഹമ്മദ് ജലാലും കൂട്ടാളികളും ആള്‍മാറാട്ടം നടത്തി പായിംപാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും ആദ്യരാത്രിയിൽ തന്നെ അവരുടെ ആഭരണങ്ങളും പണവുമായി മുങ്ങുകയുമായിരുന്നു. പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ സി.എ. മുജീബ്, സി.പി.ഒ സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story