Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightആ​ക്ര​മ​ണ​കാ​രി​യാ​യ...

ആ​ക്ര​മ​ണ​കാ​രി​യാ​യ കൊ​മ്പ​ന്‍ കു​മ്പ​ള​പ്പാ​റ കോ​ള​നി​ക്ക് സ​മീ​പ​മെ​ത്തി; നാട്ടുകാർ ഭീതിയിൽ

text_fields
bookmark_border
ആ​ക്ര​മ​ണ​കാ​രി​യാ​യ കൊ​മ്പ​ന്‍ കു​മ്പ​ള​പ്പാ​റ കോ​ള​നി​ക്ക് സ​മീ​പ​മെ​ത്തി; നാട്ടുകാർ ഭീതിയിൽ
cancel
camera_alt

മു​ണ്ടേ​രി കു​മ്പ​ള​പ്പാ​റ വ​ര​ക്കം​തോ​ട് ഭാ​ഗ​ത്തു​നി​ന്ന് ആ​ദി​വാ​സി​ക​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി​യ ആ​ക്ര​മ​ണ​കാ​രി​യാ​യ കൊ​മ്പ‍െൻറ ചി​ത്രം

എ​ട​ക്ക​ര: ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് മു​ണ്ടേ​രി വ​ന​ത്തി​ലെ​ത്തി​യ ആ​ക്ര​മ​ണ​കാ​രി​യാ​യ കൊ​മ്പ​നെ കു​മ്പ​ള​പ്പാ​റ കോ​ള​നി​ക്ക് സ​മീ​പം ക​ണ്ടെ​ത്തി. കു​മ്പ​ള​പ്പാ​റ​ക്കാ​രാ​യ ആ​ദി​വാ​സി​ക​ളാ​ണ് ഞാ​യ​റാ​ഴ്ച കൊ​മ്പ​നെ വ​ര​ക്കം​തോ​ട് ഭാ​ഗ​ത്ത് ക​ണ്ട​ത്. ആ​ദി​വാ​സി​ക​ള്‍ മൊ​ബൈ​ൽ ഫോ​ണി​ല്‍ പ​ക​ര്‍ത്തി​യ ചി​ത്ര​ത്തി​ല്‍നി​ന്ന് ഇ​തേ ആ​ന ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ര​ണ്ട് ആ​ദി​വാ​സി​ക​ള്‍ക്ക് പി​റ​കെ കൊ​മ്പ​ന്‍ ഏ​റെ ദൂ​രം പി​ന്തു​ട​ര്‍ന്നി​രു​ന്നു. ആ​ന​യെ ക​ണ്ടെ​ത്താ​ന്‍ ത​മി​ഴ്നാ​ട് വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ ഗൗ​ത​മിെൻറ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലം​ഗ സം​ഘം ഞാ​യ​റാ​ഴ്ച വാ​ണി​യം​പു​ഴ ഫോ​റ​സ്​​​റ്റ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി​യി​ട്ടു​ണ്ട്.

വാ​ണി​യം​പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ ശ​ശി​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഇ​വ​രോ​ടൊ​പ്പം ചേ​ര്‍ന്ന് തി​ങ്ക​ളാ​ഴ്ച വ​ന​മേ​ഖ​ല​യി​ല്‍ കൊ​മ്പ​നാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തും.

കൊ​മ്പ​നെ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞ ശേ​ഷം വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പ​ന്ത​ല്ലൂ​ര്‍ ഭാ​ഗ​ത്ത് നാ​ലു​പേ​രെ​യാ​ണ് ഈ ​കൊ​മ്പ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacks
News Summary - Elephant - The locals are scared
Next Story