പോത്തുകൽ സ്കൂളിൽ തീപിടിത്തം; രേഖകൾ കത്തിനശിച്ചു
text_fieldsഎടക്കര: പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ തീപിടിച്ചു. ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന വിവിധ രേഖകൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
സ്കൂളിെൻറ ഓഫിസ് മുറിയോട് ചേർന്ന് പഴയ രേഖകൾ കെട്ടിവെച്ച് സൂക്ഷിക്കുന്ന സ്റ്റോക്ക് റൂമിലാണ് തീപിടിച്ചത്. പഴയകാല ടി.സികൾ, എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ തുടങ്ങി വിവിധ രേഖകളാണ് തീപിടിത്തത്തിൽ ഉപയോഗശൂന്യമായത്.
പുലർച്ച സ്കൂളിൽനിന്ന് പുകയുയരുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നെങ്കിലും സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണത്തിെൻറ ഭാഗമായി പഴയ ചപ്പുചവറുകൾ കത്തിക്കുന്നതാണെന്ന് കരുതി അവഗണിക്കുകയായിരുന്നു. ആറ് മണിയോടെയാണ് സ്കൂൾ അധികൃതർ വിവരമറിയുന്നത്. തുടർന്ന് നിലമ്പൂരിൽനിന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. എന്നാൽ, തീപിടിച്ച മുറിയുടെ ഒരുഭാഗത്ത് ഉണ്ടായിരുന്ന കമ്പ്യൂട്ടറുകൾക്കും മറ്റു ഉപകരങ്ങൾക്കും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.