പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ചു; നാളെ ഈസ്റ്റർ
text_fieldsഎടക്കര (മലപ്പുറം): യേശു അനുഭവിച്ച പീഡാനുഭവങ്ങളുടെ സ്മരണയില്‍ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. പ്രത്യാശയുടെ തിരുനാളായ ഈസ്റ്റര്‍ ഞായറാഴ്ച ആഘോഷിക്കും. ശ്ലീബ ആരാധന, കബറടക്ക ശുശ്രൂഷ, പ്രദക്ഷിണം, കുരിശിെൻറ വഴി എന്നിവയാണ് ദുഃഖവെള്ളിയുടെ ചടങ്ങുകള്‍. ഞായറാഴ്ച പുലര്‍ച്ച നടത്തുന്ന ഉയിര്‍പ്പിെൻറ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഒഴിവാക്കി.
ശനിയാഴ്ച സന്ധ്യ മുതല്‍ ഈസ്റ്ററിെൻറ ചടങ്ങുകള്‍ പള്ളികളില്‍ തുടങ്ങും. രാത്രി 10 മണിയോടെ ചടങ്ങുകള്‍ അവസാനിപ്പിക്കും. ഉയിര്‍പ്പിെൻറ ചടങ്ങ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നിവയാണ് ചടങ്ങുകള്‍. പാലേമാട് സെൻറ് തോമസ് കത്തോലിക്ക പള്ളിയില്‍ നടന്ന ദുഃഖവെള്ളിയുടെ ചടങ്ങുകള്‍ക്ക് ഫാ. ബിജു തൊണ്ടിപറമ്പില്‍ നേതൃത്വം നല്കി. നരിവാലമുണ്ട സെൻറ് ജോസഫ്സ് പള്ളിയില്‍ ഫാ. തോമസ് മണക്കുന്നേലും മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയില്‍ ഫാ. കുര്യാക്കോസ് കുന്നത്തും നേതൃത്വം നല്കി.
പനമണ്ണ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാ. മാത്യൂസ് വട്ടിയാനിക്കലും, പെരുങ്കുളം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാ. എന്‍.പി. ജേക്കബും എടക്കര സെൻറ മേരീസ് പള്ളിയില്‍ ഫാ. എബി കുര്യനും നേതൃത്വം നല്കി. മലച്ചി സെൻറ് ജോര്‍ജ് പള്ളിയില്‍ ഫാ. മാത്യു ഫിലിപ്പും, കുന്നുമ്മല്‍പൊട്ടി മാര്‍ യാക്കോബ് ബുര്‍ദാന പള്ളിയില്‍ ഫാ. ജോജിയും നേതൃത്വം നല്കി. കരുനെച്ചി ലിറ്റില്‍ ഫ്ലവര്‍ പള്ളിയിലും ഭൂദാനം പള്ളിയിലും ഫാ. ജോസ് പള്ളിപ്പടിഞ്ഞാറ്റേതില്‍ നേതൃത്വം നല്കി.
മുപ്പിനി സെൻറ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയിലും നാരോക്കാവ് സെൻറ് പോള്‍സ് പള്ളിയിലും ഫാ. തോമസ് ക്രിസ്തുമന്ദിരവും, മാമാങ്കര സെൻറ മേരീസ് പള്ളിയില്‍ ഫാ. തോമസ് മേനേക്കാട്ടിലും നേതൃത്വം നല്കി. ഉപ്പട സെൻറ് പോള്‍സ് പള്ളിയില്‍ ജോസ് തളിക്കുന്നേല്‍, പാതാര്‍ സെൻറ് ജോര്‍ജ് പള്ളിയില്‍ വിന്‍സണ്‍ കൊച്ചുപ്ലാക്കലും നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.