മഞ്ഞപ്പിത്തം; പോത്തുകല്ലില്‍ ഹോട്ടലുകളും കൂള്‍ബാറുകളും മൂന്ന് ദിവസത്തേക്ക് അടക്കും
text_fieldsഎടക്കര: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പോത്തുകല്‍ പഞ്ചായത്തിലെ മുഴുവന്‍ ഹോട്ടലുകളും കൂള്‍ബാറുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം. എഴുപതിൽപ്പരം മഞ്ഞപ്പിത്ത കേസുകളാണ് കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ പഞ്ചായത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫെബ്രുവരി ഒന്നുമുതല്‍ വെള്ളിയാഴ്ച വരെ അറുപത് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്.
ടൗണുകളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഭക്ഷണവും ശീതള പാനീയങ്ങളും കഴിച്ചവരിലാണ് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്. വ്യാപനതോത് ഉയരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. വേനലായതോടെ ടൗണുകളിലെ കിണറുകള്‍ മലിനമായതാണ് രോഗവ്യാപനത്തിന് കാരണം. പുറമെ നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കാനും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാനും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.