ജോബിൻ കെ. സാബു മികച്ച എൻ.എസ്.എസ് വളൻറിയർ
text_fieldsഎടക്കര: ജില്ലയിലെ മികച്ച എന്‍.എസ്.എസ് വളൻറിയറായി എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജോബിന് കെ. സാബു തെരഞ്ഞെടുക്കപ്പെട്ടു.
എരുമമുണ്ട ടൗണ്‍ സൗന്ദര്യവത്കരണം, ഹരിത ഗ്രാമം പദ്ധതി, കോവിഡ് ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. പ്രളയകാലത്ത് സ്കൂളില്‍ ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പില്‍ പ്രോഗ്രാം ഓഫിസറോടൊപ്പം എന്‍.എസ്.എസ് വളൻറിയര്‍മാര്‍ ക്യാമ്പില്‍ താമസിച്ചാണ് സേവനം നടത്തിയത്.
തനതിടം പദ്ധതിയുടെ ഭാഗമായി സമീപ പ്രദേശത്തെ അഞ്ച് സ്കൂളുകളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. തെരുവിലെ പുതപ്പ് വിതരണം, പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, അക്ഷരമുറ്റം കുട്ടികളുടെ ലൈബ്രറി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഉപജീവനം പദ്ധതി, ഭവന നിര്‍മാണം ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ വ്യത്യസ്തമായ പരിപാടികള്‍ നടത്തിയ യൂനിറ്റിെൻറ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വളൻറിയര്‍ ലീഡര്‍ ജോബിന് കെ. സാബു ക്രിയാത്മക നേതൃത്വമാണ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.