കവളപ്പാറ: അറുപതോളം കുടുംബങ്ങളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍
text_fieldsഎടക്കര: ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് രണ്ടുവര്ഷത്തോളമായിട്ടും സര്‍ക്കാറിെൻറ കനിവ് കാത്തുകഴിയുകയാണ് പോത്തുകല്‍ കവളപ്പാറയിലെ മുത്തപ്പന്‍കുന്നിന് സമീപത്തെ അറുപതോളം കുടുംബങ്ങള്‍. ദുരന്തഭൂമിയിലെയും പരിസരങ്ങളിലെയും 117 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇവരുടെ പുനരധിവാസം ഏകദേശം സാധ്യമാകുകയും ചെയ്തിട്ടുണ്ട്.
കവളപ്പാറ കോളനിക്കാര്‍ക്കായി ഉപ്പട ആനക്കല്ലില്‍ വീടുകളുടെ നിര്‍മാണം നടക്കുകയുമാണ്. എന്നാല്‍, മഴക്കാലങ്ങളില്‍ മാറിത്താമസിക്കാന്‍ ജില്ല ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശം നല്കിയ അറുപതോളം കുടുംബങ്ങളാണിപ്പോള്‍ ദുരവസ്ഥയിലായത്. പ്രദേശവാസികള്‍ നിവേദനങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് ജിയോളജിക്കല്‍ സർവേ സംഘം രണ്ടുതവണ മുത്തപ്പന്‍കുന്നിന് ചുറ്റുവട്ടമുള്ള ഈ പ്രദേശങ്ങളില്‍ വിശദ പരിശോധന നടത്തിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാത്തതാണ് ഈ കുടുംബങ്ങളുടെ പുനരധിവാസം ത്രിശങ്കുവിലാകാന്‍ കാരണം.
കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ ഇവിടെനിന്ന് മാറിത്താമസിക്കാനാണ് അധികൃതരുടെ നിര്‍ദേശം. കഴിഞ്ഞ രണ്ട് വര്‍ഷമായി മഴക്കാലത്ത് ഇവര്‍ മാറിനില്‍ക്കുകയോ, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ആണ് പതിവ്. ജിയോളജി വകുപ്പ് മാറാന്‍ നിര്‍ദേശം നല്കാത്തതിനാല് ഇവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിട്ടില്ല.
കൂലിവേലക്കാരും കര്‍ഷകരുമാണ് പ്രദേശത്ത് കൂടുതലും. മറ്റിടങ്ങളില്‍ ഭൂമിയും വീടുമില്ലാത്ത ഇവർ മഴക്കാലത്തെ ഓട്ടം മടുത്ത് ഇപ്പോള്‍ ഇവിടെനിന്ന് മാറാന്‍ കൂട്ടാക്കുന്നുമില്ല. മുത്തപ്പന്കുന്നിെൻറ മറുവശത്ത് മുകളിലായി വനത്തോട് ചേര്‍ന്ന് ആറ് കുടുംബങ്ങള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. കവളപ്പാറ ദുരന്തത്തില്‍ വീടുകള്‍ക്ക് നാശം നേരിടുകയും ജിയോളജി വിഭാഗത്തിെൻറ നിര്‍ദേശപ്രകാരം മാറിത്താമസിക്കുകയും ചെയ്ത പല കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായം ലഭിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.