സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍നിന്ന് കിട്ടിയ വസ്തു വനം വകുപ്പിന് കൈമാറി
text_fieldsഎടക്കര: ആനയുടെ പല്ലെന്ന സംശയത്തെത്തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍നിന്ന് കിട്ടിയ വസ്തു വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
എടക്കര പായിംപാടം തോട്ടുങ്ങല്‍ അബുവിെൻറ പറമ്പില്‍നിന്ന് സമീപവാസിയായ അറുകാട്ടില്‍ കജനാണ് ആനപ്പല്ലെന്ന് തോന്നിക്കുന്ന വസ്തു കിട്ടിയത്. കഴുകി വൃത്തിയാക്കിയപ്പോള്‍ പ്രത്യേകതയുള്ള വസ്തു ആനപ്പല്ലാണെന്ന് സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചു.
വിവരമറിഞ്ഞ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. സന്തോഷ് കുമാര്‍ സ്ഥലത്തെത്തി വസ്തു സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ വഴിക്കടവ് വനം റേഞ്ച് ഓഫിസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കല്‍ സ്റ്റേഷനിലെത്തി പ്രാഥമിക പരിശോധനയില്‍ ആനപ്പല്ലാണെന്ന് അഭിപ്രായപ്പെട്ടു.
സംശയ നിവാരണത്തിനായി വെറ്ററിനറി സര്ജെൻറയടുത്തും വസ്തു എത്തിച്ചു. ആനപ്പല്ലിനോട് സാദൃശ്യമുണ്ടെങ്കിലും ഇത്രയും ഭാരമുണ്ടാകില്ലെന്നാണ് സര്ജെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.