കോഴികളെയും താറാവിനെയും ഭക്ഷിച്ച് 'മുങ്ങിനടന്ന' പെരുമ്പാമ്പ് പിടിയിൽ
text_fieldsഎടക്കര: കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമൊക്കെ കൃഷി നശിപ്പിക്കുന്നതിനു പുറമെ കര്‍ഷകര്‍ക്ക് തലവേദനയായി പെരുമ്പാമ്പും. ഒരാഴ്ചയായി കൃഷിയിടത്തിലെ വെള്ളക്കെട്ടില്‍ പതുങ്ങിക്കിടന്ന് താറാവുകളെയും കോഴിയെയും അകത്താക്കിയ പെരുമ്പാമ്പിനെ പിടികൂടി. മൂത്തേടം നെല്ലിക്കുത്തിലെ പാറയില്‍ ഷിബുവിെൻറ കൃഷിയിടത്തില്‍നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
കുറച്ചുനാളുകളായി തോട്ടത്തില്‍ സ്ഥാപിച്ച കൂടുകളില്‍ നിന്ന് കോഴി, താറാവ് എന്നിവയെ കാണാതാകുന്നത് പതിവായിരുന്നു. എന്നാല്‍, ഇവയുടെ തൂവല്‍ പൊഴിഞ്ഞതിെൻറ അടയാളങ്ങള്‍ പോലുമില്ലാതിരുന്നത് ഷിബുവിനെ അത്ഭുതപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഗിനിക്കോഴികളുടെയും താറാവ് കൂട്ടത്തിെൻറയും നിര്‍ത്താതെയുള്ള കരച്ചില് കേട്ട് ചെന്നപ്പോഴാണ് വെള്ളക്കെട്ടില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടനെ വനപാലകരെ വിവരമറിയിച്ചു.
നിലമ്പൂരില്‍ നിന്നെത്തിയ ആര്.ആര്.ടി സംഘം പാമ്പിനെ പിടികൂടുകയായിരുന്നു. നെല്ലിക്കുത്തില്‍ നിന്നും ചൊവ്വാഴ്ച പിടികൂടുന്ന രണ്ടാമത്തെ പെരുമ്പാമ്പാണിതെന്ന് ഷിബു പറഞ്ഞു. രാവിലെ വഴങ്ങോട്ടില് വേലായുധന് ആശാരിയുടെ വീട്ടുപരിസരത്തുനിന്ന് പിടികൂടിയ പാമ്പിനെ പടുക്ക വനം അധികൃതര്‍ക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.