സ്ഥലമുണ്ടായിട്ടും റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പിടല്‍
text_fieldsഎടക്കര: ചാൽ കീറി പൈപ്പിടാന്‍ സ്ഥലമുണ്ടായിട്ടും റബറൈസ്ഡ് റോഡ് വെട്ടിപ്പൊളിച്ച് ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍. ചുങ്കത്തറ പഞ്ചായത്തില്‍ നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷന് പദ്ധതിക്കായാണ് സുല്‍ത്താന്‍പടി -ചുങ്കത്തറ റബറൈസ്ഡ് റോഡ് യന്ത്രമുപയോഗിച്ച് വെട്ടിപ്പൊളിച്ച് ചാൽ കീറി പൈപ്പിടുന്നത്.
നിലവിലെ റോഡ് പൊളിക്കാതെ തന്നെ ചാൽ കീറി പൈപ്പിടാന്‍ ധാരാളം വീതിയുള്ള സ്ഥലത്താണ് ഒന്നര വര്‍ഷം മുമ്പ് റബറൈസഡ് ചെയ്ത റോഡ് വെട്ടിപ്പൊളിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി തകര്‍ന്ന പാലുണ്ട-മുണ്ടേരി റോഡില്‍ ഗാതഗതം അസാധ്യമായതിനെത്തുടര്‍ന്ന് ചുങ്കത്തറ, നിലമ്പൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനയാത്രക്കാര്‍ ഏറെയും ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി മലയോര ഹൈവേ കടന്നുപോകുന്ന പോത്തുകല്‍ പഞ്ചായത്തിലും നടക്കുന്നുണ്ട്.
എന്നാല്‍, റോഡും ജനങ്ങള്‍ക്ക് നടക്കാനുള്ള ഭാഗവും ഒഴിവാക്കിയാണ് തൊഴിലാളികള്‍ ചാൽ കീറിയത്. ഗ്രാമീണ മേഖലകളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ തകര്‍ക്കാതെ പലയിടങ്ങളിലും ജി.ഐ പൈപ്പുകളണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. റോഡുകള്‍ തകര്‍ക്കാതെ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ച് പൈപ്പിടാമെന്നിരിക്കെയാണ് കരാറുകാരുടെ ഈ നടപടി. പൈപ്പിടാന്‍ ഏറെ സ്ഥലമുണ്ടായിട്ടും ജല്‍ജീവന്‍ മിഷന് പദ്ധതിക്കായി ചൂരക്കണ്ടിയില്‍ റബറൈസ്ഡ് റോഡ് പൊളിച്ച നിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.