Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightകു​ടി​വെ​ള്ള...

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് റോ​ഡ് കീ​റി​; ഓ​വു​പാ​ലം അപകട ഭീ​ഷ​ണി

text_fields
bookmark_border
Road torn for water project;  Bridge danger threat
cancel
camera_alt

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി റോ​ഡി​ലെ കോ​ണ്‍ക്രീ​റ്റ് ക​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ര്‍ന്ന് ത​ക​ര്‍ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന അ​മ്പ​ല​പ്പ​ടി-​കു​റ​ത്തി റോ​ഡി​ലെ ഓ​വു​പാ​ലം

എ​ട​ക്ക​ര: ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി കോ​ണ്‍ക്രീ​റ്റ് റോ​ഡ് കീ​റി​യ​തോടെ ഓ​വു​പാ​ല​ം ഭീ​ഷ​ണി​യാ​യി. അ​മ്പ​ല​പ്പ​ടി-​കു​റ​ത്തി റോ​ഡി​ല്‍ ക​ല്ല​ന്‍തോ​ടി​ന് കു​റു​ക​യു​ള്ള ഓ​വു​ചാ​ലാ​ണ് ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. കു​റ​ത്തി​കു​ന്നി​ലേ​ക്കു​ള്ള ജ​ല്‍ ജീ​വ​ന്‍ മി​ഷ​ൻ പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി റോ​ഡി​ന്റെ ടാ​റി​ങ് ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്തെ കോ​ണ്‍ക്രീ​റ്റ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച് ക​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന് പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ഓ​വു​ചാ​ലി​ന​ടി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി ത​ക​ര്‍ച്ചാ ഭീ​ഷ​ണി​യി​ലാ​യി. കു​റ​ത്തി കു​ന്നി​ലേ​ക്കു​ള്ള കോ​ണ്‍ക്രീ​റ്റ് റോ​ഡ് മു​ഴു​വ​നാ​യും മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച് ക​ട്ട് ചെ​യ്താ​ണ് പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. റോ​ഡ് ത​ക​രു​ക​യും ഓ​വു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​ണ്‍ക്രീ​റ്റ് റോ​ഡു​ക​ളി​ല്‍ ജി.​ഐ പൈ​പ്പു​ക​ളാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഓ​വു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഭാ​ഗം മ​ണ്ണി​ട്ട് മൂ​ടു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water projectMalappuram NewsRoad torn
News Summary - Road torn for water project; Bridge danger threat
Next Story