മഴയെത്തും മുേമ്പ ആദിവാസികള്‍ ചങ്ങാടം തയാറാക്കി
text_fieldsഎടക്കര: കാലവര്‍ഷം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ മുണ്ടേരിയിലെ ആദിവാസികള്‍ക്ക് പുറംലോകത്തെത്താന്‍ ഇത്തവണയും ചങ്ങാടം മാത്രം ആ്രശയം. ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ ചാലിയാറിെൻറ മറുകര പറ്റാന്‍ ആദിവാസികള്‍ മുളകൊണ്ട് ഇത്തവണയും ചങ്ങാടം കെട്ടിയുണ്ടാക്കി. 2019ലെ മഹാപ്രളയത്തില്‍ ഇരുട്ടുകുത്തി നടപ്പാലം തകര്‍ന്നതോടെയാണ് ആദിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം നഷ്ടപ്പെട്ടത്. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക തൂക്കുപാലം നിര്‍മിച്ചെങ്കിലും അശാസ്ത്രീയമായ നിര്‍മാണംമൂലം ആദിവാസികള്‍ക്ക് ഉപയോഗിക്കാനായില്ല.
കഴിഞ്ഞ വര്‍ഷത്തെ മലവെള്ളപ്പാച്ചിലില്‍ തൂക്കുപാലം ഒലിച്ചുപോകുകയും ചെയ്തു. ഇതോടെ ആദിവാസികള്‍ ദുരിതക്കയത്തിലായി. ഇരുട്ടുകുത്തിയില്‍ ഗതാഗതയോഗ്യമായ പാലം നിര്‍മിക്കണമെന്ന ആദിവാസികളുടെ കാലങ്ങളായുള്ള ആവശ്യം പരിഹരിക്കാന്‍ നാളിതുവരെ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല.
പാലം നിര്‍മാണത്തിന് പണം അനുവദിക്കുകയെന്ന സ്ഥിരം പരിപാടി മാത്രമാണിവിടെ നടക്കുന്നത്. പിന്നീട് ഫണ്ട് ലാപ്സായെന്ന് പറഞ്ഞ് ആദിവാസികളെ വിഡ്ഢികളാക്കുകയാണ് പതിവ്. ഇത്തവണ സംസ്ഥാന ബജറ്റില്‍ ഇരുട്ടുകുത്തിയില്‍ പാലം നിര്‍മാണത്തിന് തുക നീക്കിെവച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നാളിതുവരെ ഒരു നടപടിയുമുണ്ടായില്ല. മഴക്കാലം പടിക്കലെത്തിയതോടെ ആദിവാസികള്‍തന്നെയാണ് ചങ്ങാടം നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത്. ഇരുട്ടുകുത്തി കോളനിയിലെ മനോജ്, കുട്ടന്, മധു, ഷിജു, വാണിയംപുഴ കോളനിയിലെ അപ്പു, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പ്ലാേൻറഷന്‍ കോര്‍പറേഷെൻറ തോട്ടത്തില്‍നിന്ന് മുളകള്‍ ശേഖരിച്ച് തിങ്കളാഴ്ചയാണ് ചങ്ങാടം നിര്‍മാണം ആരംഭിച്ചത്.
ചെവ്വാഴ്ച നിര്‍മാണം പൂര്‍ത്തിയാക്കിയ ചങ്ങാടം ചാലിയാര്‍ പുഴയിറിക്കുകയും ചെയ്തു. ചങ്ങാടം നിര്‍മാണത്തിന് ആവശ്യമായ കയര്‍ വനം വകുപ്പ് അധികൃതരാണ് വാങ്ങി നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവഗണിച്ചാലും അവശ്യസാധനങ്ങള്‍ വങ്ങാൻ പുറംലോകവുമായി ബന്ധപ്പെടാന്‍ ആദിവാസികള്‍ക്ക് ഇനി ആശ്രയം ഈ ചങ്ങാടം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.