അജ്ഞാതരോഗം: മൂത്തേടത്ത് ആടുകള്‍ കൂട്ടത്തോടെ ചത്തു
text_fieldsഎടക്കര: അജ്ഞാതരോഗം ബാധിച്ച് മൂത്തേടം ഗ്രാമപഞ്ചായത്തിലെ കാരപ്പുറം ചോളമുണ്ടയില്‍ ആടുകള്‍ കൂട്ടത്തോടെ ചാവുന്നു. ഒരാഴ്ചക്കിടെ പ്രദേശത്ത് ചത്തത് 15 ആടുകള്‍. ചോളമുണ്ടയിലെ തെക്കേടത്ത് പ്രമോദിെൻറ രണ്ടും ചൂടി ആയിശുമ്മയുടെ ഒന്നും ആടുകളാണ് വ്യാഴാഴ്ച ചത്തത്. കഴിഞ്ഞദിവസങ്ങളില്‍ കാരപ്പുറത്തെ ഒരു മൗലവിയുടെ ഒമ്പതും പാലപ്പുറവന് സൈറാബാനുവിെൻറ മൂന്നെണ്ണവും ചത്തിരുന്നു.
വനത്തിലേക്കാണ് ആടുകളെ തീറ്റയെടുക്കാന്‍ വിട്ടയക്കാറുള്ളത്. ചുമയും കടുത്ത പനിയുമാണ് ആടുകള്‍ക്ക് ഉണ്ടായിരുന്നതെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ ചാവുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. വെറ്ററിനറി സര്ജന്മാരെ എത്തിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. നൂറുകണക്കിന് ആടുകള്‍ അവശനിലയിലാണ്. രോഗം മൂര്ച്ഛിച്ചവയെ രക്ഷിക്കാനുമായില്ല. ഇതിനിടെ ആടുകളെ മേയ്ക്കാന്‍ പോകുന്നവര്‍ക്കും രോഗലക്ഷണങ്ങള്‍ കാണുന്നത് നാട്ടുകാരില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ച ആടുകളിലാണ് ആദ്യം രോഗലക്ഷണം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് ആടുകളിലേക്കും പകര്‍ന്നു. ഇതിനിടെ പ്രദേശത്തുനിന്ന് ചിലര്‍ അറവിനായി ആടുകളെ കൊണ്ടുപോയതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.