പുതിയ കളനിയന്ത്രണ യന്ത്രവുമായി കാർഷിക സർവകലാശാല കേന്ദ്രം
text_fieldsഎടപ്പാൾ: കളനിയന്ത്രണം നടത്താൻ ഉതകുന്ന പുതിയയന്ത്രം വികസിപ്പിച്ചെടുത്ത് തവനൂർ കർഷിക സർവകലാശാല കേന്ദ്രം. നടീൽയന്ത്രത്തോടൊപ്പം ഘടിപ്പിച്ച് കളനശീകരണ ലായനി തെളിക്കുന്ന ലഘുയന്ത്രമാണ് വികസിപ്പിച്ചെടുത്തത്. ഡോ. ബിന്ദു ഭാസ്കർ കർഷകർക്ക് പരിചയപ്പെടുത്തി.
10 ലിറ്റർ വെള്ളത്തിൽ 30 മില്ലി കളനാശിനിയാണ് ചേർക്കുന്നത്. ഒരു മിനിറ്റിൽ നാല് ലിറ്റർ തളിക്കാൻ യന്ത്രത്തിലൂടെ സാധിക്കും.
വട്ടംകുളം തൈക്കാട് പാടശേഖരത്തിൽ ഷാജഹാെൻറ കൃഷിയിടത്തിലാണ് യന്ത്രം കർഷകർക്കായി പരിചയപ്പെടുത്തിയത്. കർഷകരും നാട്ടുകാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.