അധികൃതരുടെ കണ്ണ് തുറക്കാൻ തേങ്ങ ഉടച്ച് ഡോക്ടർ
text_fieldsഎടപ്പാൾ: മേൽപാലത്തിെൻറ വിഘ്നങ്ങൾ മാറാൻ തേങ്ങ ഉടച്ച് ഡോക്ടർ പി.എം. വിശ്വനാഥൻ രംഗത്ത്. രണ്ടര വർഷമായി നിർമാണം ആരംഭിച്ചിട്ടും പല കാരണങ്ങൾകൊണ്ട് ഉദ്ഘാടനം വൈകുകയാണ്. പലപ്പോഴും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോഴെല്ലാം ദുരിതപൂർണമായ ബൈപാസ് റോഡിലുടെ യാത്ര ചെയ്ത് നടുവൊടിഞ്ഞതായി ഡോക്ടർ പറയുന്നു. മേൽപാലം ഉടൻ തുറക്കമെന്ന് ആവശ്യപ്പെട്ടാണ് തേങ്ങ ഉടച്ചത്.
ടാറിങ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ഉദ്ഘാടനം എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഉദ്ഘാടന തീയതി വൈകുമെന്ന് ഉറപ്പായി. ഒരുമാസം കഴിഞ്ഞ് ജനുവരി അവസാനമേ ഉദ്ഘാടനം ഉണ്ടാകാൻ സാധ്യതയുള്ളൂ.
മേൽപാലം തുറന്നു കൊടുക്കാൻ ഇത്രയും കാലതാമസം വരുന്നത് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ഭാരപരിശോധന 15ന് നടക്കും. ഇതിനു ശേഷം ട്രാഫിക് ലൈനുകളും സിഗ്നൽ ബോർഡുകളും സ്ഥാപിച്ച ശേഷമാകും ഉദ്ഘാടന തീയതി പ്രഖ്യാപിക്കുക.
ഇതിനിടക്ക് പത്താം തീയതി മുതൽ പൊതുമരാമത്ത് മന്ത്രി വിദേശയാത്രയിലാണ്. ഡിസംബർ അവസാനമേ തിരിച്ചെത്തൂ. ഒരു വർഷത്തിനിടെ പലതവണ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.