അധികൃതർ കേട്ടില്ല, രാമെൻറ വീട് തകർന്നു
text_fieldsഎടപ്പാൾ: പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതർ തിരഞ്ഞു നോക്കിയില്ല. ഒടുവിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ പെരുമ്പറമ്പ് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കരുവാത്ത് പറമ്പിൽ രാമെൻറ വീട് തകർന്നു. വെള്ളിയാഴ്ച പുലർച്ച 2.30ഓടെയാണ് സംഭവം. ഉമ്മറകോലായി ഒഴികെ മറ്റെല്ലാം തകർന്നു. 75 വയസ്സുള്ള രാമനും മകൾ ദേവിയും ഭർത്താവ് ശിവശങ്കരനും അവരുടെ മക്കളും അടങ്ങുന്ന കുടുംബമാണ് വീട്ടിൽ താമസിച്ചിരുന്നത്.
സംഭവ സമയത്ത് കുടുംബങ്ങൾ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ കുടുംബങ്ങൾ വേഗം പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മേൽക്കൂരയും ഭിത്തിയും അടക്കമാണ് പൊളിഞ്ഞുവീണത്.
60 വർഷം പഴക്കമുള്ള വീടാണ്. ഇരട്ട വീടിെൻറ ഒരുഭാഗം മുമ്പ് പൊളിച്ചിരുന്നു. എട്ട് വർഷമായി വീട് തകർച്ച ഭീഷണി നേരിടുന്നത്. വീടിെൻറ ദുരവസ്ഥ സംബന്ധിച്ച് 2020 ഒക്ടോബറിൽ 'മാധ്യമം' വാർത്ത നൽകിയിരുന്നു. സംഭവ സ്ഥലം എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് സുബൈദ, വൈസ് പ്രസിഡൻറ് പ്രഭാകരൻ, വാർഡ് മെംബർ വിദ്യാധരൻ എന്നിവർ സന്ദർശിച്ചു.
കണ്ണടച്ചാൽ ഇതുംകൂടി...
എടപ്പാൾ: ഏത് നിമിഷവും തകർന്ന് വീഴാവുന്ന പതിനൊന്നോളം വീടുകൾ കൂടിയുണ്ട് പെരുമ്പറമ്പ് ലക്ഷം വീട് കോളനിയിൽ. 60 വർഷത്തോളം പഴക്കമുള്ള ഈ വീടുകെളല്ലൊം ഏട്ട് വർഷമായി തകർച്ച ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ദിവസം കരുവാത്തിപറമ്പിൽ രാമെൻറ ഉടമസ്ഥതയിലുള്ള 428ാം നമ്പർ വീട് തകർന്നു വീണതോടെ തകർച്ച ഭീഷണി നേരിടുന്ന വീടുകളിൽ കഴിയുന്ന മറ്റു കുടുംബങ്ങളും ഭയാശങ്കയിലാണ്.
ശക്തമായ മഴ തുടരുന്നത് കുടുംബങ്ങളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു. 20 ഇരട്ട വീടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ സർക്കാർ സഹായവും, സന്നദ്ധ സംഘടനകളുടെ സഹായവും ഉൾപ്പെടുത്തി എട്ട് വീടുകൾ നവീകരിച്ച് ഒറ്റ വീടുകളാക്കി മാറ്റി. 12 വീടുകളുടെ ചുമരുകൾ പൊട്ടിയും മേൽക്കൂര തകർന്നും ചോർന്ന് ഒലിക്കുന്ന അവസ്ഥയിലാണ്. പലരും ടാർപായും മറ്റും വിരിച്ചാണ് ചോർച്ചയെ നേരിടുന്നത്.
വാർഡ് മെംബറോടും മറ്റു അധികൃതരോടും വീടുകളുടെ ദുരവസ്ഥ കോളനി നിവാസികൾ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ലക്ഷം വീട് കോളനിയിലെ ഒരു വീട് ലൈഫ് മിഷനിലും രണ്ട് വീടുകൾ മന്ത്രി കെ.ടി. ജലീലിെൻറ ഇടപെടലുകളെ തുടർന്ന് എൻ.എസ്.എസ് കോളജ് യൂനിറ്റുകളുടെ നേതൃത്വത്തിലും ഏതാനും വീടുകൾ സ്വകാര്യ പങ്കാളിത്തത്തിലും നിർമിച്ചു നൽകിയിട്ടുണ്ട്. ഇനി ശേഷിക്കുന്ന 12 വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ ആശങ്കയോടെയാണ് കഴിയുന്നത്.
ഇവിടെ താമസിക്കുന്ന മിക്കവർക്കും തൽക്കാലികമായി മാറാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണ്. വീടിെൻറ ദുരവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിനാക്കും വഴിയൊരുങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.