സി.എച്ചിെൻറ വിദ്യാഭ്യാസ, നവോത്ഥാന പ്രവർത്തനം സാമൂഹിക മുന്നേറ്റത്തിന് കാരണമായി –പി. സുരേന്ദ്രൻ
text_fieldsഎടപ്പാൾ: കേരളീയ സമൂഹത്തിലെ വിദ്യാഭ്യാസ നവോത്ഥാന മുന്നേറ്റത്തിന് സി. എച്ചിെൻറ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ. തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാമൂഹികം സി.എച്ചിെൻറ സ്വപ്നം' എന്ന പ്രമേയത്തിൽ നടന്ന ചരിത്ര സെമിനാർ മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. സി.പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ചന്ദ്രിക മുൻ പത്രാധിപൻ സി.പി. സൈദലവി പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എം. അബ് ദുല്ലകുട്ടി, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ഐ.പി. ജലീൽ എന്നിവർ സംസാരിച്ചു. തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് എം.പി. ജംഷീർ അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആർ.കെ. ഹമീദ്, പി. കുഞ്ഞിപ്പ ഹാജി, ഹസ്സൈനാർ നെല്ലിശ്ശേരി, സ്വാലിഹ് തങ്ങൾ, സി.പി. ഷാനിബ്, വി.കെ.എ മജീദ്, വി.പി. റഷീദ്, പി.പി. ഫൈസൽ, ഇ.പി. അലി അഷ്കർ, മൻസൂർ മരയങ്ങാട്ട്, കെ.വി. അബ്ദു റസാക്ക്, പി. സാദിഖലി, ഷഫീക് കൂട്ടായി, എ.വി. നബീൽ എന്നിവർ സംബന്ധിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.