പരിപാലനമില്ലാത്തതിനാൽ എടപ്പാൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം നശിക്കുന്നു
text_fieldsഎടപ്പാൾ: സ്വകാര്യ ടർഫുകൾ ലാഭകരമായി മുന്നേറുപ്പോൾ മാസങ്ങൾക്ക് മുമ്പ് കോടികൾ മുടങ്ങി നിർമിച്ച ഫ്ലഡ്ലിറ്റ് സ്റ്റേഡിയം നശിക്കുന്നു.പരിപാലനം നടത്താതാണ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 6.74 കോടി രൂപ ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയവും ഇൻഡോർ കോർട്ടും കള വളർന്ന് നശിക്കാൻ കാരണം.
ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് നാൾക്കകം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്റ്റേഡിയത്തിൽ പിന്നെ പന്തുരുണ്ടില്ല.
സംഭവത്തിൽ വ്യാപക പരാതികൾ ഉയർന്നതോടെ സ്കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ പരിപാല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പരിപാലിക്കാൻ മാസം 30,000 രൂപയോളം ചെലവുണ്ട്.
ഇത് നിലവിലെ കമ്മിറ്റിക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്നാണ് ആക്ഷേപം.
സെക്യൂരിറ്റി ജീവനക്കാരൻ, വൈദ്യുതി ബില്ല്, ശുചികരണ തൊഴിലാളികൾ എന്നി ചെലവുകൾ വരും. കരാറടിസ്ഥാനത്തിൽ സ്റ്റേഡിയം നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്ക് നൽകിയാൽ ലാഭകരവും കൃത്യമായ പരിപാലനവും നടക്കും. അതേസമയം, സ്റ്റേഡിയത്തിൽ കളിക്കാൻ സമീപ പ്രദേശത്തെ ക്ലബുകളെ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.