െതരഞ്ഞെടുപ്പ്: ജില്ല അതിർത്തിയിൽ വാഹന പരിശോധന ശക്തം
text_fieldsചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്ഥാന പാതയിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്.മലപ്പുറം തൃശ്ശൂർ ജില്ല അതിർത്തിയായ കടവല്ലൂരിലാണ് പഴുതടച്ച വാഹന പരിശോധനകളുമായി നിയമ പാലകർ രംഗത്തുള്ളത്.
ചങ്ങരംകുളം പൊലീസും ദ്രുതകർമ സേനയും സംയുക്തമായാണ് പരിശോധന തുടരുന്നത്. നിയമസഭ െതരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത പണമിടപാടുകളും ലഹരിമരുന്നുകളുടെയും ഉൽപ്പന്നങ്ങളുടെയും ഒഴുക്കുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് പൊലീസിെൻറയും മറ്റ് സേനാംഗങ്ങളുടെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.
ശനിയാഴ്ച രാവിലെ നടന്ന പരിശോധനകൾക്ക് ചങ്ങരംകുളം എസ്.ഐ. ഖാലിദ് നേതൃത്വം നൽകി. ഇലക്ഷൻ സ്പെഷൽ സ്ക്വാഡും സംസ്ഥാനപാതയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.