ഐ.പി.എൽ: മരുമകൻ സ്വന്തമാക്കിയത് അമ്മാവന് സാധിക്കാതെ പോയ നേട്ടം
text_fieldsഎടപ്പാൾ: ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സിന് വേണ്ടി ഓപണറായി ഇറങ്ങി ശ്രദ്ധേയനായ ദേവദത്ത് പടിക്കൽ ക്രിക്കറ്റ് വേരുകളുള്ള കുടുംബത്തിലെ പിൻമുറക്കാരൻ. എടപ്പാളിലെ അമ്മവീടായ പടിക്കൽ കുടുംബത്തിലാണ് ദേവദത്ത് ജനിച്ചത്. 1989ൽ അണ്ടർ 19 കേരളക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ആൾ റൗണ്ടർ താരം മുരളി പടിക്കലിെൻറ മരുമകൻ കൂടിയാണ് മലയാളികളുടെ അഭിമാനമായി മാറിയ ദേവദത്ത്.
എൺപതുകളിൽ ക്രൗര്യം നിറഞ്ഞ ബാറ്റ് വീശലിലൂടെ ശ്രേദ്ധയനായ മുരളിയുടെ പ്രകടനം എടപ്പാളുകാരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുന്ന കാലത്ത് മുരളി മൂന്ന് വർഷം കാലിക്കറ്റ് സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഇതിനൊപ്പം പാലക്കാട് ജില്ല ടീമിന് വേണ്ടിയുമിറങ്ങി. രഞ്ജി ടീമിലിടം നേടാൻ അവസരമുണ്ടായിട്ടും തെൻറ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ച് മുരളി പടിക്കൽ കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. അമ്മാവന് സാധിക്കാതെ പോയ നേട്ടം 20ാം വയസ്സിൽ മരുമകൻ ദേവദത്ത് സ്വന്തമാക്കിയതിെൻറ സന്തോഷത്തിലാണ് കുടുംബം.
പിതാവ് ബാബുവിെൻറ ജോലിയാവശ്യാർഥം നാലാം വയസ്സിൽ ദേവദത്ത് ഹൈദരാബാദിലെത്തി. പിന്നീട് ബംഗളൂരുവിലെത്തിയതോടെ ഇർഫാൻ സേട്ടിെൻറ ശിക്ഷണത്തിൽ കെ.ഒ.ഐ.സി അക്കാദമിയിലായിരുന്നു പരിശീലനം. കർണാടക പ്രീമിയർ ലീഗിൽ എത്തിയതോടെ ദേവദത്തിന് ഐ.പി.എല്ലിലേക്ക് വാതിൽ തുറന്നു. കഴിഞ്ഞ സീസണിൽ ഗ്രൗണ്ടിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും ഇത്തവണ മനം കവരുന്ന പ്രകടനത്തിലൂടെ താരമായി. പിതാവിെൻറയും അമ്മ അമ്പിളിയുടെയും അമ്മാവന്മാരായ മുരളി, രാജേഷ് എന്നിവരുടെയും പൂർണ പിന്തുണയാണ് ദേവദത്തിെൻറ നേട്ടത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.