ഒമ്പത് വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണാഭരണം തിരിച്ചുകിട്ടി
text_fieldsഎടപ്പാൾ: ഒമ്പത് വർഷം നഷ്ടപെട്ട ഒരു പവൻ സ്വർണാഭരണം മണ്ണിനടിയിൽനിന്ന് കിട്ടിയ തൊഴിലുറപ്പ് തൊഴിലാളികൾ ഉടമക്ക് കൈമാറി മാതൃകയായി. അയിലക്കാട് കോട്ടമുക്ക് കാട്ടുപറമ്പിൽ സിനിയുടെ വീട്ടുപറമ്പിൽ 12 തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണിൽ കിളക്കുന്നതിനിടെ നാല് കഷ്ണങ്ങളായാണ് വർഷങ്ങൾ പഴക്കമുള്ള സ്വർണമാല കിട്ടിയത്. 916 മാറ്റുള്ള സ്വർണമാണെന്നുറപ്പായപ്പോൾ വീട്ടുടമയെ വിവരമറിച്ചെങ്കിലും അവരുടേതല്ലെന്ന് പറഞ്ഞതോടെ അയൽവാസികളോടും തിരക്കി.
തുടർന്ന് ചൊവാഴ്ച താഴത്തെത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ കദീജ അവരുടെ പേരക്കുട്ടിയുടെ സ്വർണമാല ഈ സ്ഥലത്ത് ഒമ്പത് വർഷം മുമ്പ് നഷ്ടപ്പെട്ടിരുന്നുവെന്നും അതാണോ എന്നറിയാൻ എത്തുകയും ചെയ്തു. പരിശോധനയിൽ തെളിവു സഹിതം മാല തിരിച്ചറിയുകയും ഉടമസ്ഥക്ക് തൊഴിലാളികൾ കൈമാറുകയും ചെയ്തു. ഒരു പവനടുത്ത് തൂക്കം വരുന്ന മാല തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഖദിജ. തൊഴിലാളികളുടെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.