എടപ്പാൾ മേൽപാലത്തിന് താഴെ ദീർഘനേരം വാഹനം നിർത്തിയിട്ടാൽ പിഴ
text_fieldsഎടപ്പാൾ: ദീർഘനേരം എടപ്പാൾ മേൽപാലത്തിന് താഴെ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി പൊലീസ്. കൂടുതൽ സമയം നിർത്തിയിട്ടാൽ പിഴ ഈടാക്കുമെന്ന് ചങ്ങരംകുളം പൊലീസ് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച് പരിശോധന കർശനമാക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
ദീർഘദൂര യാത്രക്കാർ പാലത്തിന് താഴെ വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത് കാരണം വ്യാപാര സ്ഥാപനത്തിലേക്ക് വരുന്ന ഉപഭോക്താക്കൾ വലഞ്ഞിരുന്നു. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. പല ജോലി ആവശ്യാർഥം എടപ്പാളിൽനിന്ന് ബസ് കയറി യാത്ര ചെയ്യുന്ന ആളുകളാണ് വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത്. ബൈക്കുകൾ അടക്കമുള്ള വാഹനങ്ങൾ രാവിലെ പാലത്തിന് താഴെ നിർത്തിയിട്ടാൽ വൈകീട്ട് മാത്രമേ കൊണ്ടുപോകുന്നുള്ളൂ. ഇതുകാരണം പാലത്തിന് താഴെയുള്ള കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് വാഹനങ്ങൾ നിർത്തിയിടാൻ കഴിയുന്നില്ലെന്നും കച്ചവടം കുറഞ്ഞതായും വ്യാപാരികൾ പരാതി ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.