എടപ്പാൾ മേൽപ്പാലത്തിൽ ഗുണനിലവാര പരിശോധന
text_fieldsഎടപ്പാൾ: മേൽപ്പാലത്തിെൻറ കോൺക്രീറ്റ് ഗുണനിലവാര പരിശോധന നടത്തി. കിഫ്ബിയുടെ മൊബൈൽ ക്വാളിറ്റി മാനേജ്മെൻറ് യൂനിറ്റ് എത്തിയാണ് പരിശോധന നടത്തിയത്.
മൂന്ന് ഭാഗങ്ങളിലാണ് പരിശോധന നടന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം വിജയകരമായിരുന്നു. ക്വാളിറ്റി എൻജിനീയർ സാബുകുമാർ, നിബിൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. കിറ്റ്കോ സീനിയർ കൺസൽട്ടൻറ് ബൈജു ജോൺ, ഏറനാട് മാനേജർ ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു.
പ്രതലത്തിൽ ടാറിങ് പൂർത്തിയാകുന്നതോടെ ബലപരിശോധനയും നടത്തും. കൈവരികളുടെ പ്രവൃത്തി ഏകദേശം പൂർത്തിയായി. മഴ മാറിയാൽ ടാർ ചെയ്യും. അപ്രോച്ച് റോഡ് പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കും. പെയിൻറിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം പാലത്തിെൻറ തുണുകളിൽ എടപ്പാളിെൻറ പൈതൃക ചിത്രങ്ങൾ വരക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മേൽപ്പാലത്തിന് മുകളിൽ 20 മീറ്റർ വീതം ഇടവിട്ട് വഴിവിളക്കുകൾ സ്ഥാപിക്കും. വശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ഉണ്ടാകും. കെൽട്രോണിെൻറ നേതൃത്വത്തിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും.താഴെ ഭാഗം ഇൻറർലോക്ക് വിരിച്ച് മനോഹരമാക്കും. പാർക്കിങ്ങിനും മറ്റും ആവശ്യാനുസരണം സ്ഥലം ഉണ്ടാകും. ഇതോടൊപ്പം ശുചിമുറികളും നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.