കണ്ടെയ്ൻമെൻറ് സോൺ ഒഴിവായിട്ടും റോഡ് അടഞ്ഞു തന്നെ
text_fieldsചങ്ങരംകുളം: കാട്ടകാമ്പാൽ പഞ്ചായത്തിലെ കെണ്ടയ്മെൻറ് സോൺ ഒഴിവാക്കിയിട്ടും റോഡ് തുറന്നുകൊടുക്കുന്നില്ലെന്ന് പരാതി.
തൃശൂർ-മലപ്പുറം ജില്ലയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ചങ്ങരംകുളം-ചിറക്കൽ റോഡാണ് രണ്ടുദിവസം കഴിഞ്ഞിട്ടും തുറക്കാത്തത്. വലിയ ഇരുമ്പുകമ്പികൾകൊണ്ട് അടച്ച റോഡിലൂടെ കാൽനടപോലും സാധ്യമല്ല. പ്രദേശത്ത് പൊലീസ് കാവലും തുടരുകയാണ്.
തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിലെ ജറുസലേം 11ാം വാർഡിലായിരുന്നു ഒരാഴ്ചയായി നിയന്ത്രണം നിലനിന്നിരുന്നത്. പഞ്ചായത്തിൽ ഇപ്പോൾ കെണ്ടയ്മെൻറ് സോൺ ഒന്നും ഇെല്ലന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ദിനംപ്രതി ഏറെ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന വഴി അടഞ്ഞുകിടക്കുന്നതോടെ ദുരിതം ഏറെയാണ്.
പഴഞ്ഞിയിലും ചങ്ങരംകുളത്തും എത്താൻ ഏറെ കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ബസുകൾ ഓടാത്തതിനാൽ ദുരിതം ഇരട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.