സപ്ലൈകോ എത്തിയില്ല; വഴിയോരത്ത് നെല്ലിട്ട് കർഷകരുടെ കാത്തിരിപ്പ്
text_fieldsചങ്ങരംകുളം: കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരണം നടത്താത്തതിൽ നെഞ്ചിടിപ്പോടെ കർഷകർ.ആകാശത്ത് മഴക്കാറും വഴിയോരത്തിട്ട നെല്ലും കർഷകർ നിറകണ്ണുകളോടെയാണ് കാണുന്നത്. നെല്ല് സംഭരിച്ച് വെക്കാൻ സ്ഥലമില്ലാതെയും വേനൽ മഴയുടെ ഭീതിയും കർഷകരെ ദുരിതത്തിലാക്കുകയാണ്.
ഏറെ പണം കടമെടുത്ത് കൃഷി ചെയ്ത ചെറുകിട കർഷകർ ഉൾപ്പെടെയുള്ളവർ സപ്ലൈകോയുടെ നെല്ല് സംഭരണവും കാത്താണ് വഴിയോരത്ത് നെല്ല് കൂട്ടിയിട്ടത്. നന്നംമുക്ക് നീലേൽ കോൾപടവിലെ കർഷകരുടെ നെല്ല് ഉടൻ സംഭരിക്കുമെന്ന അറിയിപ്പിനെ തുടർന്ന് നന്നംമുക്ക് പ്രയിക്കടവ് റോഡിൽ വഴിയോരത്താണ് നെല്ല് കൂട്ടിയിട്ട് കാത്തിരിക്കുന്നത്. നെല്ല് കൂട്ടിയിട്ടതിനാൽ ഇതുവഴിയുള്ള യാത്രക്കാർക്ക് കൂടി ദുരിതമാകുകയാണ്. ഇനി മഴ പെയ്യുന്നേതാടെ നെല്ല് സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ മഴ നനഞ്ഞ് വലിയ നാശത്തിലേക്ക് വഴിവെക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.