എടപ്പാൾ മേൽപാല നിർമാണം ഇഴഞ്ഞുനീങ്ങുന്നു; പ്രതിഷേധവുമായി വ്യാപാരികൾ
text_fieldsഎടപ്പാൾ: മേൽപാല നിർമാണത്തിെൻറ മേല്ലെപ്പോക്കിൽ പ്രതിഷേധമുയരുന്നു. രണ്ടാഴ്ചയായി നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയാണ്. തൊഴിലാളികൾ ഇല്ലാത്തതാണ് നിർത്തിവെക്കാൻ കാരണമായത്. ഈ സാഹചര്യത്തിൽ ഡിസംബറിൽ പൂർത്തീകരിക്കേണ്ട പ്രവൃത്തി വൈകുമെന്നാണ് സൂചന.
പ്രവൃത്തി അടുത്ത ദിവസങ്ങളിൽ വേഗതയിലാക്കുമെന്ന് നിർമാണ കമ്പനി അധികൃതർ പറയുന്നു. തൊഴിലാളികൾക്ക് കൂലി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിയെന്നാണ് മറ്റൊരു ആരോപണം.
അതേസമയം, നിർമാണത്തിലെ മന്ദഗതിയിൽ ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സൂചന സമരം സംഘടിപ്പിക്കും.
മേൽപാലം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുക, നിർമാണം നടക്കുന്ന ദിവസം മാത്രം റോഡ് അടച്ചിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുഴുവൻ വ്യാപാരികളും അവരെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ജോലിക്കാരും അവരുടെ സ്ഥാപനത്തിൽ മുന്നിൽനിന്ന് കൊണ്ടുതന്നെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.