ദേശീയപാത നിർമാണത്തിനിടെ ഓവർ ബ്രിഡ്ജിനോടനുബന്ധിച്ച മതിലും സർവിസ് റോഡും ഇടിഞ്ഞു
text_fieldsഎടപ്പാൾ: ദേശീയപാതയിൽ ഓവർ ബ്രിഡ്ജിനോടനുബന്ധിച്ചുള്ള മതിൽ ഇടിഞ്ഞു. കുറ്റിപ്പുറം - പൊന്നാനി ദേശീയപാതയിൽ നരിപ്പറമ്പ് പന്തേ പാലത്താണ് മതിൽ ഇടിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് 5.30നാണ് സംഭവം ഉണ്ടായത്. ഓവർ ബ്രിഡിജിന് അനുബന്ധമായി ഇരുഭാഗങ്ങളിലും കട്ടകൾ വെച്ച് ഉയർത്തിയ മതിലിനുളളിൽ മണ്ണ് നിറക്കുന്നതിനിടെയാണ് ഇടിഞ്ഞത്. മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ സർവിസ് റോഡിൽ വിള്ളലും രൂപപ്പെട്ടു.
ഇതോടെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സംഭവം നടക്കുന്ന സമയം വാഹനങ്ങളൊന്നും റോഡിലില്ലാത്തത് അപകടം ഒഴിവാക്കി. പന്തേപ്പാലത്ത് ഇരുവശത്തും തോട് നികത്തിയാണ് സർവീസ് റോഡ് നിർമിക്കുന്നത്. നിർമാണത്തിലെ അശാസ്ത്രിയതയാണ് സംഭവത്തിന് പിന്നലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.