എടപ്പാൾ മേഖലയിൽ മോഷണം പതിവാകുന്നു, ഒരുമാസത്തിനിടെ 10ഓളം കേസുകൾ
text_fieldsഎടപ്പാൾ: ആളില്ലാത്ത വീട്ടിൽ മോഷണം പതിവാകുന്നു. പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊൽപ്പാക്കര, പോത്തന്നൂർ, പെരുമ്പറമ്പ് ചേകനൂർ, മാണൂർ എന്നിവിടങ്ങളിൽ ഒരുമാസത്തിനിടെ 10ഓളം മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഒരാഴ്ച മുമ്പ് പെരുമ്പറമ്പ് ക്ഷേത്രത്തിെൻറ ശ്രീകോവില്‍ കുത്തിത്തുറന്ന് അഞ്ച് പവന്മാലയും രണ്ട് ഭണ്ഡരങ്ങൾ കുത്തിത്തുറന്ന് പണവും മോഷ്ടിച്ചു.
രണ്ടാഴ്ച മുമ്പ് പൊൽപ്പക്കരയിൽ ക്രിസ്മസ് രാത്രി ആളില്ലാത്ത വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. ഈ വീടിന് സമീപത്തെ ആളില്ലാത്ത വീട്ടിലും സമാനമായ മോഷണം നടന്നു. വെള്ളിയാഴ്ച ചേകനൂരിലും ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. ഇവിടെ വാതിൽ തകർക്കാത്ത സാഹചര്യത്തിൽ ദൂരുഹതയേറുന്നു. പൊന്നാനി പൊലീസ് അന്വേഷണം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.