അയിനിച്ചിറ കായലോര പാർക്ക് എവിടെ?
text_fieldsഎടപ്പാൾ: പച്ചവിരിച്ച് ആമ്പൽ വിടർന്ന് നീണ്ടുകിടക്കുന്ന കോൾ നിലം, രണ്ട് ബണ്ടുകൾക്ക് നടുവിലുടെ ഒഴുകുന്ന ജലവിതാനം, വഴിയോരത്ത് കായൽ മത്സ്യങ്ങളുടെ വിൽപനയും ഭക്ഷണശാലങ്ങളും... ഏറെ ആകർഷകമായ പ്രകൃതിരമണീയമായ ഇടമാണ് അയിനിച്ചിറ.
ഉച്ചയ്ക്ക് കായൽ മീൻ അടങ്ങിയ ഭക്ഷണം കഴിക്കാനും വൈകുന്നേരങ്ങളിൽ കാറ്റേറ്റ് ഇരിക്കാനും നിരവധി ആളുകൾ എത്തുന്ന സ്ഥലമാണിത്. എടപ്പാൾ-മാറഞ്ചേരി പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ അയിനിച്ചിറയിൽ ടുറിസം സാധ്യത മുന്നിൽ കണ്ടാണ് പാർക്ക് നിർമിക്കാൻ തിരുമാനിച്ചത്. എടപ്പാൾ-കരിങ്കല്ലത്താണി റോഡരികിൽ ഭിത്തികെട്ടി, കട്ടവിരിച്ച്, ഇരിപ്പിടങ്ങൾ അടക്കമുള്ളവ നിർമിക്കാനായിരുന്നു പദ്ധതി.
എന്നാൽ ഇതുവരെ ഇരുഭാഗങ്ങളിലും ഭിത്തിക്കെട്ടൽ മാത്രമേ പുർത്തിയായുള്ളൂ. മറ്റു പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുകയാണ്. എടപ്പാൾ ഗ്രാമപഞ്ചായത്തിൽ നാഷനൽ അർബൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അയിലക്കാട് അയിനിച്ചിറ കായലോര പാർക്കിന്റെ നിർമാണോദ്ഘാടനം 2022 ഫെബ്രുവരിയിലാണ് നടന്നത്. അർബൻ മിഷൻ ഫണ്ടുപയോഗിച്ചാണ് കായലോരത്ത് സൗന്ദര്യവത്കരണത്തിനുമായി പാർക്ക് സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. നിരവധിപേർ വൈകുന്നേരങ്ങളിൽ സന്ദർശിക്കുന്ന ഇവിടെ സൗന്ദര്യവത്കരിച്ചാൽ ടൂറിസം സാധ്യതകൾ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.