ജലീലിന് ഭൂരിപക്ഷം കുറയാൻ കാരണമെന്ത്?
text_fieldsഎടപ്പാൾ: നാലാം അങ്കത്തിൽ കടന്നുകൂടിയ കെ.ടി. ജലീലിന് പിഴച്ചതെവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. 2006ൽ കുറ്റിപ്പുറത്തും 2011ലും 2016ലും തവനൂരിലും മത്സരിക്കുേമ്പാൾ ജലീലിനുണ്ടായിരുന്ന പൊതുസ്ഥാനാർഥി എന്ന സ്വീകാര്യത 2021ൽ കൈമോശം വന്നതാണ് ഭൂരിപക്ഷം കുറയാൻ കാരണമായി ഉന്നയിക്കപ്പെടുന്നത്.
ജലീലിെൻറ വ്യക്തിപ്രഭാവത്തിൽ എതിർ ചേരികളിലെ വോട്ടുകൾ കൂടി പെട്ടിയിലാക്കാം എന്ന കണക്കുകൂട്ടൽ ഇത്തവണ ഫലം കണ്ടില്ല. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ 6,000 വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കിെൻറ അടുത്ത് പോലും എത്താൻ സാധിച്ചില്ല.
2016 തവനൂരിൽനിന്ന് വിജയിച്ച് മന്ത്രിയായ ശേഷം ജലീൽ സ്വീകരിച്ച നിലപാടുകൾ ഈ തെരഞ്ഞെടുപ്പിൽ നിർണയാകമായി. തികഞ്ഞ മതവിശ്വാസിയായ ജലീൽ മന്ത്രിയായ ശേഷം കറകളഞ്ഞ കമ്യൂണിസ്റ്റുകാരെൻറ കുപ്പായത്തിലേക്ക് ചേക്കേറിയതോടെയാണ് പൊതു സ്വീകാര്യത മുഖം നഷ്ടപ്പെടാൻ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സി.പി.എം സൈബർ പോരാളിയായി ജലീൽ രൂപപ്പെടുകയായിരുവെന്നാണ് ആക്ഷേപം.
തവനൂരിലെ യു.ഡി.എഫ് പ്രവർത്തകരുമായി ജലീലിന് നല്ല ആത്മബന്ധമുണ്ട്.
കഴിഞ്ഞ തവണ പല യു.ഡി.എഫ് കോട്ടകളിലും ജലീൽ ലീഡ് ചെയ്തിരുന്നു. എന്നാൽ, ആ വോട്ടുകൾ ഇത്തവണയും സ്വന്തമാക്കാനുള്ള തന്ത്രങ്ങളൊന്നും വിജയിച്ചില്ല. 2006 കുറ്റിപ്പുറത്ത് മത്സരിച്ച ജലീലിെൻറ വിജയത്തിനായി പ്രവർത്തിച്ചവരാണ് ജമാഅെത്ത ഇസ്ലാമി. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി ജമാഅെത്ത ഇസ്ലാമിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ജലീൽ ഉന്നയിച്ചിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാഅെത്ത ഇസ്ലാമിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാവില്ലെന്ന് ജലീലും കണക്കുകൂട്ടിയിരുന്നു.
ബി.ജെ.പിയിലെ ഒരുവിഭാഗം പിന്തുണക്കുമെന്ന കണക്ക് കൂട്ടലും പിഴച്ചു. ഇതിനു പുറമെ മൂന്നാം തവണയും തവനൂരിൽ മത്സരിക്കാൻ ജലീലിന് അവസരം നൽകിയത് സി.പി.എമ്മിൽ ഒരുവിഭാഗത്തിെൻറ അനിഷ്ടത്തിന് കാരണമായി.
ഇതെല്ലാം ഭൂരിപക്ഷം കുറയുന്നതിൽ പ്രതിഫലിച്ചു. എൻ.ഡി.എ, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പി.ഡി.പി എന്നിവരെല്ലാം ഫിറോസിെൻറ വോട്ടു വർധിപ്പിക്കാൻ കാരണമായി. കൂട്ടമായ വോട്ടുമറിച്ചിൽ തവനൂരിൽ സംഭവിച്ചിട്ടുണ്ട്.
ഇതിനെയെല്ലാം അതിജീവിച്ച് ജലീൽ വിജയിച്ചുവെന്നത് ശ്രേദ്ധയമാണ്. ഇടതുപക്ഷ സംവിധാനത്തിെൻറ അടിത്തട്ടലിലെ ശകതമായ പ്രവർത്തനമാണ് ജലീലിന് രക്ഷയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.