എടരിക്കോട് ടെക്സ്റ്റൈൽസ്; ശമ്പള കുടിശ്ശിക ഗഡുക്കളായി നൽകുമെന്ന് ഉറപ്പ്
text_fieldsമലപ്പുറം: സർക്കാർ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിൽനിന്ന് വിരമിച്ചവർക്കുള്ള ശമ്പള കുടിശ്ശിക പത്ത് തവണകളായി നൽകുമെന്നും ഇതിൽ നാലു ഗഡുക്കൾ നൽകിയെന്നും കമ്പനി യൂനിറ്റ് മാനേജർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജീവനക്കാർ സമർപ്പിച്ച പരാതിയിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കുറെ വർഷങ്ങളായി സ്ഥാപനം കടുത്ത നഷ്ടത്തിലാണെന്ന് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 2016ൽ ലേ ഓഫിലേക്ക് പോയി. സർക്കാർ ഇടപെട്ടതിനെ തുടർന്ന് 2017ൽ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കോവിഡ് മഹാമാരി കാരണം പ്രവർത്തനം നിലച്ചു.
സർക്കാർ ധനസഹായത്താൽ 2023 മാർച്ച് 20ന് സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാംഭിച്ചിട്ടുണ്ട്. തനത് വരുമാനത്തിൽനിന്ന് കുടിശ്ശിക തവണകളായി നൽകി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. വി.ടി. ബാലചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.