Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightജപ്പാൻ മെഡിക്കൽ സംഘം...

ജപ്പാൻ മെഡിക്കൽ സംഘം സീതി ഹാജി കാൻസർ സെൻറർ സന്ദർശിച്ചു

text_fields
bookmark_border
Japan medical team visited Sithi Haji Cancer Center
cancel
camera_alt

ജ​പ്പാ​ൻ മെ​ഡി​ക്ക​ൽ സം​ഘം എ​ട​വ​ണ്ണ​യി​ലെ സീ​തി ഹാ​ജി കാ​ൻ​സ​ർ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

എ​ട​വ​ണ്ണ: ജ​പ്പാ​ൻ ഗ​വ.​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ സം​ഘം എ​ട​വ​ണ്ണ​യി​ലെ സീ​തി ഹാ​ജി കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ കാ​ൻ​സ​ർ രോ​ഗ ചി​കി​ത്സാ​രം​ഗ​ത്ത് മാ​തൃ​ക തീ​ർ​ത്ത സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​ഠി​ക്കാ​നും വി​ല​യി​രു​ത്താ​നു​മാ​ണ് ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന 15 അം​ഗ സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം . അർബുദ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ന​ൽ​കു​ന്ന സെൻറ​ർ ഇ​തി​ന​കം നാ​ലാ​യി​ര​ത്തി​ല​ധി​കം കീ​മോ​തെ​റാ​പ്പി ചി​കി​ത്സക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. അർബുദം നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് ഫു​ജി ഫി​ലിം, ഹി​റ്റാ​ച്ചി ക​മ്പ​നി​ക​ളു​ടെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും എ​ൻ​ജി​നീയ​ർ​മാ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. സെൻറ​ർ മെ​ഡി​ക്ക​ൽ ഓ​ഫിസ​ർ ഡോ. ​ജ​മീ​ല, ഡോ.​ജ​നീ​ഫ്, ഡോ.​അ​സൂ​റ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സാ​ഹി​ർ അ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. എ​ട​വ​ണ്ണ സാ​മൂ​ഹി​കാരോ​ഗ്യ കേ​ന്ദ്ര​വും സ​ന്ദ​ർ​ശി​ച്ചാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer CenterMalappuram NewsJapan Medical Team
News Summary - Japan medical team visited Sithi Haji Cancer Center
Next Story