മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ പദ്ധതി പെരകമണ്ണ ഗവ. ഹൈസ്കൂളിലും
text_fieldsഎടവണ്ണ: ഒതായി പെരകമണ്ണ ഗവ. ഹൈസ്കൂളിൽ നടന്ന മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ പദ്ധതി വിദ്യാർഥികൾ വലിയ ആവശേത്തോടെ ഏറ്റെടുത്തു. പദ്ധതി പ്രധാനാധ്യാപിക കെ. ഗീത ഉദ്ഘാടനം ചെയ്തു. മാധ്യമം വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്ന് അവർ പറഞ്ഞു. ഫിസിക്സ്, സോഷ്യൽ സയൻസ്, മാത്സ്, ബയോളജി വിഷയങ്ങളിലാണ് ‘ലെറ്റ്സ് കൂൾ’ പദ്ധതിയിലൂടെ പുതിയ അറിവുകൾ പകർന്ന് നൽകുന്നത്.
പരീക്ഷയോടനുബന്ധിച്ചുള്ള പാഠഭാഗങ്ങളും മാതൃക ചോദ്യപേപ്പറുകളും പരിചയപ്പെടുത്തിയ ക്ലാസ് കുട്ടികൾക്ക് ആത്മവിശ്വാസമേകി. വിദ്യാർഥികളെ നേരിട്ടുകാണാനും അവരുടെ ആത്മവിശ്വാസം ഉയർത്താനും സംശയങ്ങളും ആശങ്കകളും അകറ്റാനുമായി പരിചയസമ്പന്നരായ അധ്യാപകരാണ് സ്കൂളിൽ എത്തിയിരുന്നത്.
ഈ പരീക്ഷക്കാലത്ത് ക്ലാസിലൂടെ വേറിട്ട അനുഭവങ്ങളും അറിവുകളുമാണ് ലഭിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ക്ലാസിനും സംശയനിവാരണത്തിനും അധ്യാപകരായ ശബരി, ആദർശ് എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് ജുനൈസ് കാഞ്ഞിരാല അധ്യക്ഷത വഹിച്ചു.
എസ്.എം.സി ചെയർമാൻ യു. യൂസുഫ്, അധ്യാപകരായ എം. ബിജു, കെ. സതീഷ് കുമാർ, എസ്. ഫൈസൽ, കെ. കവിത, പി. ഷീജ, എൻ. ശ്രീജ, സൈലം കോഓഡിനേറ്റർ സുനിൽ മഞ്ചേരി, ജുബിന, മാധ്യമം പ്രതിനിധി യാസീൻ ബിൻ യൂസുഫലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.