വ്യാപാരികൾ ഒന്നിച്ചു; രക്ഷാബോട്ട് നാടിന് സമർപ്പിച്ചു
text_fieldsഎടവണ്ണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണ യൂനിറ്റ് യൂത്ത് വിങ്ങിെൻറ നേതൃത്വത്തിൽ വാങ്ങിയ രക്ഷാബോട്ട് നാടിന് സമർപ്പിച്ചു. എടവണ്ണ സീതി ഹാജി പാലത്തിനു സമീപത്ത് നടന്ന ചടങ്ങ് പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സന്നദ്ധ സംഘടനയായ എമർജൻസി റെസ്ക്യൂ ഫോഴ്സിന് രക്ഷാ ബോട്ട് കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. ചടങ്ങിൽ സുരക്ഷ ഉപകരണങ്ങളുടെ വിതരണം എടവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നുസ്രത്ത് വലീദ് നിർവഹിച്ചു. എടവണ്ണയിലെ സന്നദ്ധ സംഘടനകളായ എമർജൻസി റെസ്ക്യൂ ഫോഴ്സ്, ട്രോമകെയർ, സിവിൽ ഡിഫൻസ്, പൊലീസ് വളൻറിയേഴ്സ് എന്നീ സംഘടനകളെ ആദരിച്ചു.
എടവണ്ണ എസ്.െഎ ഷിജോ സി. തങ്കച്ചൻ, എടവണ്ണ വില്ലേജ് ഓഫിസർ കെ. പത്മകുമാർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. അഹമ്മദ് കുട്ടി, എടവണ്ണ സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. വ്യാപാരികളായ റിയാസ് വടക്കൻ, പറമ്പൻ ബാപ്പുട്ടി, അഫ്സൽ, യൂത്ത് വിങ് ആക്ടിങ് പ്രസിഡൻറ് ഉനൈസ് മാട്ടുമ്മൽ, കെ.വി.വി.ഇ.എസ് ഏറനാട് മണ്ഡലം സെക്രട്ടറി ജുനൈസ് കാഞ്ഞിരാല, പഞ്ചായത്ത് മെംബർമാരായ ഇ. സുൽഫിക്കർ, വിഎം. ജസീൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.