ഒന്നര കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഎടവണ്ണ: എടവണ്ണ പത്തപ്പിരിയത്ത് ഒന്നരക്കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി തൻവീറിനെയാണ് (25) എടവണ്ണ പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നർകോട്ടിക്സിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
പത്തപ്പിരിയത്ത് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കഞ്ചാവ് വിൽപന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്ച രാവിലെ മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു.
എസ്.ഐമാരായ രമേഷ് ബാബു, എം. ഗിരീഷ്, മലപ്പുറം ജില്ലാ ആൻറി നർക്കോട്ടിക്സ് വിഭാഗത്തിലെ സലിം പൂവത്തി, ദിനേശ് ഇരുപ്പക്കണ്ടൻ, ആർ. ഷഹേഷ്, കെ. ജസീർ, കെ. സിറാജ്, മനേഷ് കുമാർ, വിധു, സജീഷ്, കുരുവിള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.