സീതി ഹാജി ഫുട്ബാൾ: ഒതായി ചാമ്പ്യൻമാർ
text_fieldsഎടവണ്ണ: സീതി ഹാജി അനുസ്മരണ പരിപാടികളുടെ ഭാഗമായി എടവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും എം.എസ്.എഫും ചേർന്ന് സംഘടിപ്പിച്ച സീതി ഹാജി ഫുട്ബാളിൽ എതിരില്ലാത്ത ഒരു ഗോളിന് പത്തപ്പിരിയത്തെ തോൽപിച്ച് ഒതായി ചാമ്പ്യൻമാരായി. സീതി ഹാജി സ്റ്റേഡിയത്തിൽ നടന്ന വൺ ഡേ ഫുട്ബാൾ മത്സരത്തിൽ 16 ടീമുകളാണ് ഏറ്റുമുട്ടിയത്.
മലപ്പുറം ജില്ല ടീം അംഗങ്ങളായ ഷെറിം, ഫവാസ് എന്നിവർ ടൂർണമെൻറ് കിക്കോഫ് ചെയ്തു. കാൽപന്ത് പ്രേമിയായിരുന്ന സീതി ഹാജിയുടെ പേരിൽ നടത്തപ്പെട്ട ടൂർണമെൻറ് അദ്ദേഹത്തിന് നൽകാവുന്ന ഉചിതമായ ആദരങ്ങളിലൊന്നാണെന്ന് എടവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി.പി. ലുക്മാൻ പറഞ്ഞു.
തുടർന്നുള്ള വർഷങ്ങളിലും സീതി ഹാജി ഫുട്ബാൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
പി. അഭിനന്ദ് ടൂർണമെൻറിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീശോഭ് ടോപ് സ്കോററായി. മികച്ച ഡിഫെൻഡറായി മുന്നാസിനെയും മികച്ച ഗോൾ കീപ്പറായി ജസീലിനെയും തിരഞ്ഞെടുത്തു. ഏറനാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് യൂസുഫ് ആര്യൻതൊടിക, വി.പി. ലുക്മാൻ, ഇ. സുൽഫീക്കർ തുടങ്ങിയവർ ട്രോഫി വിതരണം ചെയ്തു. സി.ടി. നിയാസ്, പി.കെ. ഷഹീൻ, നൗഫൽ പന്നിപ്പാറ, പി.സി. റിയാസ് ബാബു, വി.പി. ജസീം, ടി. നിഹാൽ, ഫിജിൽ പത്തപ്പിരിയം, പി. മുനീർ, വി.പി. ആഷിക്, എം.എ. ഫാസിൽ, കെ.ടി. സുനീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.