പട്ടയ ഭൂമിയിൽനിന്ന് മുറിച്ച 13 തേക്കുതടികൾ പിടിച്ചെടുത്തു
text_fieldsഎടവണ്ണ (മലപ്പുറം): റവന്യൂ പട്ടയ ഭൂമിയിൽനിന്ന് മുറിച്ച് വിൽപന നടത്താൻ ശ്രമിച്ച തേക്കുതടികൾ വനം വകുപ്പ് പിടികൂടി. എടവണ്ണ ചാത്തല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നട്ടുവളർത്തിയ 13 തേക്കുതടികളാണ് നിലമ്പൂർ നേർത്ത് ഡിവിഷനിലെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയത്.
ഭൂവുടമക്കെതിരെ കേസെടുത്തു. പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. മുറിച്ചുമാറ്റിയ തടികൾ വനം വകുപ്പ് ഓഫിസിൽ എത്തിച്ചു. 1978ൽ റവന്യൂ പട്ടയം നൽകിയ ഭൂമിയിലാണ് സ്വകാര്യ വ്യക്തി റബർ കൃഷി ചെയ്യുന്നത്.
പട്ടയം അനുവദിച്ചപ്പോൾ ഇവിടെ മരങ്ങളുണ്ടായിരുന്നില്ല. പിന്നീട് റബറിനൊപ്പം തേക്കും വെച്ചുപിടിപ്പിച്ചു. മകളുടെ വിവാഹാവശ്യത്തിന് ഒന്നരലക്ഷം രൂപയുടെ തേക്ക് മരങ്ങളാണ് സ്ഥലമുടമ മുറിച്ചത്. പട്ടയ ഭൂമിയിൽനിന്ന് മരങ്ങൾ മുറിക്കാൻ നിയമപരമായി അനുവാദമില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.