സിഗ്നൽ സംവിധാനം തകരാറിൽ എടവണ്ണപ്പാറ ജങ്ഷനിൽ അപകടം തുടർക്കഥ
text_fieldsഎടവണ്ണപ്പാറ: ഏതാനും വർഷങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത എടവണ്ണപ്പാറ ജങ്ഷൻ സിഗ്നൽ സംവിധാനം തകരാറിലായതോടെ അപകടങ്ങൾ തുടർക്കഥയാവുന്നു. അരീക്കോട്, കൊണ്ടോട്ടി, എളമരം, വാഴക്കാട് പ്രദേശങ്ങളിൽ നിന്നുമുള്ള റോഡുകൾ സംഗമിക്കുന്ന ജങ്ഷനിൽ അടുത്ത കാലത്തായി ഗതാഗതക്കുരുക്ക് വർധിച്ചിരിക്കുകയാണ്. എളമരം കടവ് പാലവും കൂളിമാട് കടവ് പാലവും ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള വാഹനങ്ങൾ ക്രമാതീതമായി കൂടിയതാണ് ഇവിടെ തിരക്ക് വർധിക്കാൻ കാരണം.
തിങ്കളാഴ്ച പുലർച്ച ഒന്നോടെ ഇവിടെ രണ്ട് ലോറികൾ കൂട്ടിയിടിച്ചു. നാലുപേർക്കാണ് പരിക്കേറ്റത്. രാത്രിയിൽ ജങ്ഷനിൽ അപകടം പതിവായിരിക്കുകയാണ്. ദിവസങ്ങൾക്കു മുമ്പ് കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേൽക്കുകയും ഒരു കട തകരുകയും ചെയ്തിരുന്നു. ജങ്ഷൻ അടയാളപ്പെടുത്തിയ ബോർഡുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.