സ്നേഹസ്പർശമായി ഷഹലിനും കുടുംബത്തിനും വീട്
text_fieldsഎടവണ്ണപ്പാറ: ചെറുപ്പം മുതലേ ശരീരം തളർന്ന ചീക്കോട് പഞ്ചായത്തിലെ മുഹമ്മദ് ഷഹലിനും കുടുംബത്തിനും ഒടുവിൽ വീടായി. 'മീഡിയവണ്‍' സ്നേഹസ്പര്‍ശം പരിപാടിയിലൂടെ ആമിനക്കുട്ടി ഹജ്ജുമ്മ ചാരിറ്റബിൾ ഫൗണ്ടേഷനാണ് വീട് നിർമിച്ച് നൽകിയത്. ജനിച്ചയുടൻ അസുഖത്തെ തുടർന്ന് ശരീരം തളർന്ന ഷഹൽ 16 വർഷമായി കിടപ്പിലാണ്. സംസാരിക്കാനും സാധ്യമല്ല. ചികിത്സക്കും നിത്യജീവിതത്തിനും പ്രയാസപ്പെടുന്നതോടൊപ്പം പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ദുരിതജീവിതം നയിക്കുന്ന കുടുംബത്തിനാണ് സ്നേഹസ്പർശം വഴി പുതുജീവിതം കിട്ടിയത്.
നിരാലംബരായ രോഗികൾക്കും നിസ്സഹായരായവർക്കും കൈത്താങ്ങാവാൻ പീപ്ൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് മീഡിയവൺ സംപ്രേക്ഷണം ചെയ്യുന്ന 'സ്നേഹസ്പർശം' പരിപാടിയുടെ ഭാഗമായുള്ള 36ാമത് വീടാണ് ചീക്കോട്ട് കൈമാറിയത്. ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സഈദ് ഉദ്ഘാടനം ചെയ്തു. ആമിനക്കുട്ടി ഹജ്ജുമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ അസീസ് ഷഹലിന് താക്കോൽ കൈമാറി. മീഡിയവൺ കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം. ഫർമീസ് പദ്ധതി വിശദീകരിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ഏരിയ രക്ഷാധികാരി കെ.പി. അസ്ലം അധ്യക്ഷത വഹിച്ചു. പി.എ. ശ്രീകുമാർ, കെ. ബീരാൻ ഹാജി, വി.കെ. സലീം, വി.കെ. ഫസൽ, ശരീഫ് ദാരിമി, വി.കെ. മുഹമ്മദ് ബഷീർ, പി.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.