ഓമാനൂർ ഗവ. മാതൃകാ ഹോമിയോ ഡിസ്പൻസറിക്ക് ദേശീയ അംഗീകാരം
text_fieldsഎടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്തിലെ ഓമാനൂർ ഗവ. മാതൃകാ ഹോമിയോ ഡിസ്പൻസറിക്ക് നാഷനൽ ആക്രടിറ്റേഷൻ ബോഡ് ഫോർ ഹോസ്പിറ്റൽ ഹെൽത്ത് കെയറിന്റെ അംഗീകാരം.
നിലവിൽ സ്ഥാപനം ഹെൽത്ത് ആന്റ് വെൽനസ് സെന്ററാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെയും ചീക്കോട് ഗ്രാമ പഞ്ചായത്ത്, ഹോമിയോ ഡിപ്പാർട്ട്മെൻറ്, നാഷണൽ ആയുഷ് മിഷൻ തുടങ്ങിയവുടെ മേലധികാരികളുടെയും നിരന്തര ശ്രമഫലമായിട്ടാണ് നേട്ടം കൈവരിക്കാനായത്.
സംസ്ഥാനത്തെ 150 ആയുഷ് സ്ഥാപനങ്ങൾക്കാണ് ഒരേസമയം ഈ അംഗീകാരം ലഭിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും പരിചരണം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ പരിപാലനം എന്നിവക്ക് പ്രാധാന്യം നൽകുന്നുണ്ടിവിടെ. ജീവിത ശൈലി രോഗങ്ങൾ, അലർജി എന്നിവക്കുള്ള ചികിത്സക്ക് പ്രധാന്യം നൽകുന്നുണ്ട്.
പഞ്ചായത്ത് പരിരക്ഷ പാലിയേറ്റിവ് പദ്ധതിയിലൂടെ കിടപ്പിലായ രോഗികൾക്ക് പ്രത്യേകചികിത്സയും, ഡിസ്പെൻസറിയുടെ കീഴിൽ യോഗ പരിശീലനം നടന്നു വരുന്നുണ്ട്.
പഞ്ചായത്തിന്റെയും ഹോമിയോപ്പതി ചികിത്സ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പരിസരവാസികളുടെയും അകമഴിഞ്ഞ സഹായങ്ങൾ സ്ഥാപനത്തിന് ലഭിക്കുന്നുണ്ടെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഷെറിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.