ഓഹരി നിക്ഷേപ തട്ടിപ്പ്: 20 കോടിയുമായി മുങ്ങിയ ദമ്പതികൾ കീഴടങ്ങി
text_fieldsഎടവണ്ണപ്പാറ: ഓഹരി നിക്ഷേപത്തിെൻറ പേരിൽ തട്ടിപ്പ് നടത്തി 20 കോടിയുമായി മുങ്ങിയ ദമ്പതികൾ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയപറമ്പ് സ്വദേശി നാസർ, ഭാര്യ ആക്കോട് സ്വദേശി സാജിത എന്നിവരാണ് കീഴടങ്ങിയത്. ഇവരെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
2020 ആഗസ്റ്റിലാണ് നിക്ഷേപകർ വാഴക്കാട് പൊലീസിൽ പരാതി നൽകിയത്. 2013ൽ എടവണ്ണപ്പാറയിൽ സ്ഥാപിച്ച ഇന്ത്യ ഇൻഫോലൈൻ ഷെയർ മാർക്കറ്റിെൻറ പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
നിക്ഷേപകരിൽ ചിലർക്ക് ലാഭവിഹിതം ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതികൾ ഓഫിസ് പൂട്ടി മുങ്ങി.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധിയാളുകളിൽനിന്നായി ഇവർ നിക്ഷേപം സ്വീകരിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പ്രതികളെ സംബന്ധിച്ച് വാഴക്കാട് എസ്.ഐ സുബീഷ് മോെൻറ നേതൃത്വത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുന്നതിനിടെയാണ് നാടകീയ കീഴടങ്ങൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.