ആവേശമുയർത്തി 'വാഖ്' വാക്കത്തോൺ ഒളിമ്പ്യൻ കെ.ടി. ഇർഫാൻ ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsഎടവണ്ണപ്പാറ: 'വാഖ്'ഡയാലിസിസ് സെന്റർ ധനസമാഹരണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'വാഖ് വാക്കത്തോൺ' ഒളിമ്പ്യൻ കെ.ടി. ഇർഫാൻ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കരിയക്ക് കൈമാറി. വാഖ് സ്പോർട്ടിങ് കമ്മിറ്റി സംഘടിപ്പിച്ച കൂട്ട നടത്തം ഊർക്കടവ് കവണക്കല്ലു പാലത്തിൽനിന്ന് ആരംഭിച്ച് എടവണ്ണപ്പാറയിൽ സമാപിച്ചു. വാഴക്കാട്, വാഴയൂർ, ചീക്കോട്, കീഴുപറമ്പ് എന്നീ പഞ്ചായത്തുകളിലെയും പരിസരപ്രദേശങ്ങളിലെയും വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന കേന്ദ്രമാണ് വാഖ് ഡയാലിസിസ് സെന്റർ. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പ്രവർത്തകർ വാക്കത്തോണിൽ പങ്കാളികളായി. യുവജന കാരുണ്യ കർമത്തിന്റെ മറ്റൊരു ഉജ്ജ്വല സന്ദേശമോതി ബഹുജന മനസ്സുകളെ ഇളക്കിമറിച്ച വാക്കത്തോൺ രാത്രിയോടെ എടവണ്ണപ്പാറയിൽ സമാപിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, പഞ്ചായത്ത് മെമ്പർമാരായ സി.പി. ബഷീർ, കെ.പി. മൂസക്കുട്ടി, ശിഹാബ്, സമീന സലീം, ജമീല യൂസഫ്, സുഹറ, വസന്തകുമാരി, സരോജിനി, കെ.എ. റഹ്മാൻ, എം.പി. അബ്ദുൽ അലി, എം.കെ. നൗഷാദ്, ഇ.ടി. ആരിഫ്, ടി.പി. അഷ്റഫ്, കെ.പി. ഫൈസൽ, വാഖ് വനിത കമ്മിറ്റി പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട് എന്നിവർ വാക്കത്തോണിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.